ജുബൈൽ: സൗദി ട്രയാത്ത്ലൺ ഫെഡറേഷൻ നടത്തുന്ന ഏഷ്യ ട്രയാത്ത്ലൺ ജൂനിയർ, അണ്ടർ 23, മിക്സഡ് റിലേ ചാമ്പ്യൻഷിപ്പിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തു.
ജുബൈലിലെ ദാരീൻ ബീച്ചിൽ നടന്ന മത്സരങ്ങൾ വീക്ഷിക്കാൻ ധാരാളം ആളുകൾ എത്തിയിരുന്നു. നീന്തൽ, സൈക്ലിങ്, ദീർഘദൂര ഓട്ടം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കായികയിനങ്ങൾ അടങ്ങുന്ന അത്ലറ്റിക് മത്സരമാണ് ട്രയാത്ത്ലൺ.
എലൈറ്റ് അണ്ടർ 23 വനിത വിഭാഗത്തിൽ കൊറിയയുടെ ഗാ യിയോൻ പാർക്ക്, ചൈനയുടെ കേഡ് റൈറ്റ്, ജപ്പാന്റെ മകോ ഹിറൈസുമി, ഇന്തോനേഷ്യയുടെ മാർട്ടിന അയു പാർഥിവി, ജപ്പാന്റെ തന്നെ ഹിമേക്ക സതോ എന്നിവർ ഒന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.
എലൈറ്റ് അണ്ടർ 23 പുരുഷ വിഭാഗത്തിൽ, ചൈനയുടെ റോബിൻ എൽഗ്, കസഖ്സ്താന്റെ അലക്സാണ്ടർ ടെൻ, എഗോർ കൃപ്യാക്കോവ്, ജപ്പാന്റെ അമു ഒമുറോ, ഇന്തോനേഷ്യയുടെ റാഷിഫ് അമില യാകിൻ എന്നിവർ ഒന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങൾ സ്വന്തമാക്കി. ജൂനിയർ വനിത വിഭാഗത്തിൽ ജപ്പാന്റെ കാനഡ സുഗിയുര, അയാമെ ഹയാഷി, ചൈനയുടെ പോളിൻ കൗററ്റ്, കൊറിയയുടെ സിയോയൂൺ പാർക്ക്, ജപ്പാന്റെ റിയോ നോഡ എന്നിവർ ഒന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങൾ നേടി.
ജൂനിയർ പുരുഷ വിഭാഗത്തിൽ ജപ്പാന്റെ തകുതോ ഓഷിമ, കസഖ്സ്താന്റെ അർലാൻ സനബേ, ജപ്പാന്റെ കസുന അസനുമ, കസഖ്സ്താന്റെ തന്നെ അലി സഹാനത്ത്, ഇന്തോനേഷ്യയുടെ ബിമ മുസ്ലിം എന്നിവർ ഒന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങൾ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.