ദമ്മാം: രാജ്യങ്ങളുടെ രാഷ്ട്രീയതാൽപര്യങ്ങൾ വിശ്വാസമാധാനത്തിന് വിഘാതമാകരുത് എന്ന് ഫോക്കസ് ഇൻറർനാഷനൽ സൗദി റീജ്യൻ കൗൺസിൽ അവതരിപ്പിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. ഫലസ്തീനിലും ഉക്രൈനിലും മറ്റും യുദ്ധം കൊണ്ട് കെടുതി അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള ബാധ്യത വിശ്വസമൂഹത്തിനുണ്ട്. ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര രൂപവത്കരണത്തോടെയുള്ള പരിഹാരശ്രമങ്ങൾക്ക് സൗദി അറേബ്യ, ഖത്തർ, നോർവേ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന നയതന്ത്രശ്രമങ്ങൾ ശ്ലാഘനീയമാണ്. ദുരിതം അനുഭവിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും മറ്റ് സാധാരണ മനുഷ്യരുടെയും മോചനം ലാക്കാക്കി സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥ ശ്രമങ്ങളുമായി മുഴുവൻ ആഗോളനേതാക്കളും മുന്നോട്ടുവരണമെന്നും യോഗം അഭ്യർഥിച്ചു. പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്നായി 30ഓളം പ്രതിനിധികൾ പങ്കെടുത്തു. വിവിധ സെഷനുകളിലായി ജരീർ വേങ്ങര, ഷബീർ വെള്ളാടത്ത് എന്നിവർ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചു. നസീമു സബ്ബാഹ് സ്വാഗതവും റഊഫ് പൈനാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.