റിയാദ്: ഇതിഹാസ ഫുട്ബാള്‍ താരം പെലെയുടെ വേർപാടിൽ ആദരാഞ്ജലികളര്‍പ്പിച്ച് കലാകായിക സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് അനുസ്മരണം സംഘടിപ്പിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡൻറ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. ആർക്കും ഒരിക്കലും വിസ്മരിക്കാനാവാത്ത നേട്ടങ്ങളാണ് പെലെയെ ഫുട്ബാൾ രാജാവാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു.
ഫുട്ബാളിനെ ജീവനുതുല്യം സ്നേഹിച്ച് അതൊരു വിനോദമാക്കി പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രയത്നിച്ച് തെൻറ രാജ്യത്തിെൻറ യശസ്സുയര്‍ത്തിയ അദ്ദേഹത്തിെൻറ ജ്വലിക്കുന്ന ഓർമകൾ ആ ഇതിഹാസ പാരമ്പര്യം കാൽപന്തിനെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സിൽ എന്നുമുണ്ടാവുമെന്ന് സംസാരിച്ചവർ പറഞ്ഞു. രക്ഷധികാരി അലി ആലുവ, ഉപദേശക സമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, കോഓഡിനേറ്റർ ഷൈജു പച്ച, ജോയൻറ് സെക്രട്ടറിമാരായ ഷമീർ കല്ലിങ്കൽ, സജീർ സമദ്, ട്രഷറർ ഷിജോ മാവേലിക്കര, സ്പോർട്സ് കൺവീനർ ഷാഫി നിലമ്പൂർ, എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് പള്ളത്ത്, അനസ് വള്ളികുന്നം, ജബ്ബാർ പൂവാർ, സാജിദ് നൂറനാട്, ജോണി തോമസ്, സുനിൽ ബാബു എടവണ്ണ, റിജോഷ് കടലുണ്ടി, ഹരി കായംകുളം, അഷ്റഫ് അപ്പക്കാട്ടിൽ, സനൂപ് രയരോത്ത്, കബീർ പട്ടാമ്പി, വരുൺ, ഷൈജു തോമസ്, സുൽഫി കൊച്ചു, ജോസ് കടമ്പനാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷഫീക് പാറയിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.