റിയാദ്: വെള്ളിയാഴ്ച സൗദി ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. തമിഴ്നാട്, ബംഗ്ലാദേശ് സ്വദേശികളായ ഇരുവരും യാത്രക്കാരാണ്. റിയാദ് നഗരത്തിൽനിന്ന് 50 കിലോമീറ്ററകലെ ദമ്മാം റോഡിൽ ചെക്ക്പോസ്റ്റിന് സമീപം അൽമആദിൻ പാലത്തോട് ചേർന്നായിരുന്നു അപകടം.
വെള്ളിയാഴ്ച രാത്രി 11ന് യാത്രക്കാരുമായി റിയാദിൽനിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട ബസ് കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ ഒമ്പതുപേർക്കാണ് പരിക്കേറ്റത്. റെഡ് ക്രസൻറിെൻറ 10 ആംബുലൻസ് യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെയും മൃതദേഹങ്ങളും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയുമായിരുന്നു.
ബസ് ഡ്രൈവറായ സുഡാനി പൗരനും കോ-ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മനോജും അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ മനോജ് ഒഴികെ ബാക്കിയെല്ലാവരും പരിക്ക് ഭേദമായി ആശുപത്രി വിട്ടു. മനോജിെൻറ കാലിനാണ് പരിക്ക്. റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടസമയത്ത് ബസ് ഓടിച്ചത് സുഡാനി പൗരനാണ്.
അതിശക്തമായ മഴയാണ് അപകട കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. മൃതദേഹങ്ങൾ റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.