ദമ്മാം: അപ്രതീക്ഷിതമായി വന്നുപെടുന്ന സ്ത്രീസ്വരത്തിലുള്ള ഫോൺ വിളികളിൽ മയങ്ങി സൗഹൃദം സ്ഥാപിക്കുന്നവരെ ചതിച്ച് പണം തട്ടുന്ന അധോലോക സംഘത്തിെൻറ കെണിയിൽ നിരവധി പേർ കുടുങ്ങുന്നു. ആഴ്ചകൾ നീളുന്ന പ്രണയസല്ലാപങ്ങൾ അതിരുവിട്ട് പോകുേമ്പാൾ അതിെൻറ സ്ക്രീൻ ഷോട്ടുകൾ ഉപയോഗിച്ചാണ് ഇവർ ഇരകളെ കുടുക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ദമ്മാമിൽ മാത്രം ഇത്തരം കേസുകളുമായി പൊലീസിനെ സമീപിച്ചത് മലയാളികളടക്കം നിരവധി പേരാണ്.
ഒാരോരുത്തരുടെയും പ്രിയമനുസരിച്ച് ഇവർ തങ്ങളുടെ രാജ്യങ്ങൾ മാറ്റിപ്പറയും. സൗഹൃദം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നറിയിക്കുേമ്പാൾ ഇതിനു പിന്നിലെ ചതിയറിയാതെ ചിലരെങ്കിലും വീണുപോകും. ഒറ്റക്ക് താമസിക്കുന്ന ചെറുപ്പക്കാരാണ് ഇത്തരം കെണികളിൽ കുടുങ്ങുന്നതിൽ അധികവും. പിന്നെ പതുക്കെ പതുക്കെ ഇക്കിളികൂട്ടുന്ന വർത്തമാനങ്ങളുമായി ചാറ്റിങ് ആരംഭിക്കും. ഒടുവിൽ അത് വിഡിയോ കാളിലേക്ക് വഴിമാറും. തുടർന്ന് നഗ്നത പ്രദർശിപ്പിക്കാൻ ഇവർ ആവശ്യപ്പെടും. മറ്റൊന്നുമാലോചിക്കാതെ അതിന് തുനിയുന്നവരുടെ സ്ക്രീൻ ഷോട്ടുകൾ ശേഖരിക്കും. പിന്നെ ദിവസങ്ങൾ കഴിയുന്നതോടെ പ്രണയസല്ലാപം നടത്തിയിരുന്നവർ ഇൗ ചിത്രങ്ങളുമായി യഥാർഥ മുഖവുമായി പ്രത്യക്ഷപ്പെടും.
ഇവർ ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽകൂടി പുറംലോകത്തെ കാണിക്കും എന്നാവും ഭീഷണി. പലരും മാനം പോകാതിരിക്കാൻ ചോദിക്കുന്ന പണം നൽകി തടിതപ്പുകയാണ് പതിവ്. ഇതിൽ പെട്ടുപോയ കോഴിക്കോട് സ്വദേശി പണം നൽകാതിരുന്നതോടെ സ്വന്തം ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട ഫോേട്ടാ കണ്ട് ഞെട്ടിപ്പോയി. തെൻറ നഗ്നചിത്രം ചേർത്തുള്ള ഒരു പോസ്റ്ററായിരുന്നു അത്. അതിൽ പൊലീസിനെക്കുറിച്ചും മോശം പരാമർശമുണ്ടായിരുന്നു. ഭയന്നുപോയ യുവാവ് സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി തെൻറ നിരപരാധിത്വം ബോധ്യപ്പെടുത്തി കേസ് നൽകി. അവിടെയെത്തിയപ്പോഴാണ് നിരവധി പേർ ഇത്തരം കെണിയിൽ കുടുങ്ങിയിരിക്കുകയാണ് എന്നറിയുന്നതെന്ന് ഷാജി വയനാട് പറഞ്ഞു.
ഒരു നിമിഷത്തെ അശ്രദ്ധയിൽ താൻ കുടുങ്ങിപ്പോയ കെണിയിൽനിന്ന് എങ്ങനെ രക്ഷപ്പെടുമെന്നറിയാതെ കുഴങ്ങുകയാണ് കോഴിക്കോട് സ്വദേശിയായ യുവാവ്. കൂടുതൽ ഫോേട്ടാകൾ പുറത്തുവിടുമെന്നാണ് മറുപക്ഷത്തുനിന്നുള്ള ഭീഷണി. ഇതോടെ ഇനി തനിക്ക് ഫേസ്ബുക്കും ചാറ്റിങ്ങും ഒന്നും വേണ്ടെന്ന നിലപാടിലാണ് യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.