ജിദ്ദ: മക്കയിലെത്തുന്ന സന്ദർശകരും തീർഥാടകരും മസ്ജിദുൽ ഹറാമിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വ്യവസ്ഥകളും നിർദേശങ്ങളും മുഴുവൻ തീർഥാടകരും പാലിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
തീർഥാടകരും സന്ദർശകരും ഹറമിലെ ഇടനാഴികളിലും നമസ്കാര സ്ഥലങ്ങളിലും എമർജൻസി വാഹനങ്ങളുടെയും ഭിന്നശേഷിക്കാർക്കുള്ള വാഹനങ്ങളുടെയും പാതയിലും കിടക്കുകയോ ഉറങ്ങുകയോ ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.