ജിദ്ദ: ഹാജിമാരുടെ മദീന സന്ദർശനം തുടരുന്നു. രണ്ടര ലക്ഷത്തിലധികം ഹാജിമാർ മദീനയിലെത്തി. മലയാളി ഹാജിമാരും മദീനയിൽ. ഹജ്ജിനായി മക്കയിലേക്ക് നേരിട്ടെത്തിയ തീർഥാടകരാണ് ഇപ്പോൾ മദീന സന്ദർശനത്തിലുള്ളത്.
ഹജ്ജിനുശേഷം ഞായറാഴ്ച വരെ 2,59,514 ഹാജിമാർ പ്രവാചക നഗരിയിലെത്തി. അതിൽ 1,26,997 പേർ മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്ന 1,32,499 തീർഥാടകർ ഇപ്പോൾ മദീന സന്ദർശനം തുടരുകയാണ്. ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റിയുടെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മദീന സന്ദർശനത്തിലുള്ള ഹാജിമാരിൽ മലയാളി തീർഥാടകരും ഉണ്ട്. മക്കയിൽനിന്ന് റോഡ്, വിമാനമാർഗങ്ങളിലും ഹറമൈൻ അതിവേഗ ട്രെയിനിലുമായാണ് ഹാജിമാർ മദീനയിലെത്തുന്നത്. 24,552 ഹാജിമാർ ഞായറാഴ്ച മദീനയിലത്തി.
അതിൽ 20,777 പേർ 124 വിമാനങ്ങളിലായാണ് എത്തിയത്. ഹറമൈൻ അതിവേഗ ട്രെയിനിൽ 63 ട്രിപ്പുകളിലായി 2,110 തീർഥാടകരും ഞായറാഴ്ച മദീനയിലെത്തി. കൂടാതെ റോഡുമാർഗം 48 പേരും എത്തിയിട്ടുണ്ട്. ഹാജിമാർ മദീനയിലേക്ക് ഒഴുകിത്തുടങ്ങിയതോടെ അവിടത്തെ താമസകേന്ദ്രങ്ങളിൽ 44 ശതമാനവും നിറഞ്ഞു. 68,341 തീർഥാടകർക്ക് ഇതുവരെ ചികിത്സ നൽകിയതായും ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റിയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.