റിയാദ്: ഗൾഫ് മാധ്യമം ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറയും ഇന്ത്യ-സൗദി സൗഹൃദത്തിെൻറയും 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരുൾെപ്പടെയുള്ള സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്'എന്ന ശീർഷകത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
സൗദി ചരിത്രത്തിലെ ഏറ്റവും വലിയ വെർച്വൽ ക്വിസ് മത്സരമെന്ന നിലയിൽ രേഖപ്പെടാൻ പോകുന്ന പരിപാടി സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ആരംഭിക്കും. ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങളെ കുറിച്ച് പുതുതലമുറക്കിടയിൽ അവബോധം സൃഷ്ടിക്കാനും അവരുടെ മനസ്സുകളിൽ ദേശസ്നേഹം വളർത്താനും ലക്ഷ്യമിട്ടാണ് ഇൗ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നത്.
സൗദി അറേബ്യയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള 10,000ത്തിലേറെ വിദ്യാർഥികളെയാണ് മത്സരത്തിൽ പ്രതീക്ഷിക്കുന്നതെന്ന് 'ഗൾഫ് മാധ്യമം'മാനേജ്മെൻറ് വാർത്തകുറിപ്പിൽ അറിയിച്ചു. പ്രാഥമിക റൗണ്ട് മത്സരത്തിൽനിന്ന് യോഗ്യരാവുന്നവരെ പെങ്കടുപ്പിച്ച് രണ്ടാംഘട്ട മത്സരവും തുടർന്ന് ഗ്രാൻഡ് ഫിനാലെയും നടത്തി അന്തിമവിജയികെള കണ്ടെത്തും.
പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക് ഒാഫ് റെക്കോഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത 'ഗിരി പിക്ക് െബ്രയിൻ'എന്ന ബാലസുബ്രഹ്മണ്യനാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരം നയിക്കുന്നത്. മത്സരം പൂർണമായും ഇംഗ്ലീഷിലാണ്. എഴുമുതൽ ഒമ്പതുവരെ ക്ലാസിലെ കുട്ടികളെ ഒന്നാം കാറ്റഗറിയും 10 മുതൽ 12 വരെ ക്ലാസിലെ കുട്ടികളെ രണ്ടാം കാറ്റഗറിയുമായി തിരിച്ചാണ് മത്സരം. സൗദി അറേബ്യയിലെ സ്കൂളുകളിൽ പഠിക്കുന്ന ഏതു രാജ്യക്കാരായ കുട്ടികൾക്കും മത്സരത്തിൽ പെങ്കടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.