ജിദ്ദ: ധാർമികമൂല്യങ്ങളിൽ അധിഷ്ഠിതമായ തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന രൂപത്തിൽ മതവിദ്യാഭ്യാസം നൽകുന്നതിലും മത ബോധം വളർത്തുന്നതിലും ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ജിദ്ദ പ്രവർത്തകർ കാണിക്കുന്ന ഔത്സുക്യം ശ്ലാഘനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. സെന്‍ററിന്‍റെ പ്രവർത്തനങ്ങൾ ജിദ്ദ പ്രവാസിയായ കാലം മുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും ആദ്യ കാലഘട്ടത്തിൽ ശബാബ് കോപ്പികൾ സൈക്ലോസ്റ്റൈൽ ഉപയോഗിച്ചും പിന്നീട് ഫോട്ടോ കോപ്പി എടുത്തും ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതുൾപ്പെടെയുള്ള പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഇന്നും സ്മൃതിമണ്ഡലത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ജിദ്ദ സെന്‍റർ ഭാരവാഹികളും പ്രവർത്തകരുമായ അബ്ദുൽ ഗഫൂർ വളപ്പൻ, ഷക്കീൽ ബാബു, സലാഹ് കാരാടൻ, ജരീർ വേങ്ങര, കെ.സി. മൻസൂർ, ജൈസൽ, റഷാദ് കരുമാറ, ലിയാഖത്ത് അലി ഖാൻ, റിൻഷാദ് നെച്ചിമണ്ണിൽ, ഷംസീർ, മുജീബ് റഹ്‌മാൻ സ്വലാഹി തുടങ്ങിയവർ പി.എം.എ സലാമിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.