റിയാദ്: പ്രവാസി മലയാളി ഫെഡറേഷെൻറ (പി.എം.എഫ്) 11ാമത്തെ ചാർട്ടർ വിമാനം 174 യാത്രക്കാരുമായി കഴിഞ്ഞദിവസം റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്നു ന്യൂഡൽഹിയിലേക്ക് പറന്നുയർന്നു. റിയാദിലെ അൽഅർക്കൻ ട്രാവൽസുമായി സഹകരിച്ച് ഇൻഡിഗോ എയർലൈൻസ് വിമാനമാണ് യാത്ര നടത്തിയത്. ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ നാലുപേർക്ക് പി.എം.എഫ് സൗജന്യ യാത്രാസൗകര്യം ഒരുക്കിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ മുഴുവൻ പേരെയും നാട്ടിലെത്തിക്കാനും എയർപോർട്ടിൽ എല്ലാവിധ സഹായങ്ങളും ചെയ്യാനും പി.എം.എഫ് പ്രവർത്തകരായ റാഫി പാങ്ങോട്, ഷമീർ കണിയാപുരം, ഹുസൈൻ വട്ടിയൂർക്കാവ്, ജിബിൻ സമദ്, അബ്ദുൽ അസീസ് പവിത്രം എന്നിവരും അൽഅർക്കാൻ പ്രതിനിധികളായ സെബിൻ വക്കം, വിഷ്ണു ചാത്തന്നൂർ എന്നിവരും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.