റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഗൾഫ് റീജനൽ കമ്മിറ്റി ഒരുക്കിയ 12ാമത് ചാർട്ടർ വിമാനം 180 യാത്രക്കാരുമായി റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റിയാദിലെ അൽഅർക്കൻ ട്രാവൽസുമായി സഹകരിച്ച് സ്പൈസ് ജെറ്റ് എയർലൈൻസ് വിമാനമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്.
വീൽചെയർ പാസഞ്ചർ, ഗർഭിണികൾ, കൈക്കുഞ്ഞുൾപ്പെടെ 180 പേരിൽ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ അഞ്ചുപേർക്ക് പി.എം.എഫ് റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ യാത്രാസൗകര്യവും ഒരുക്കിയിരുന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ മുഴുവൻ പേരെയും നാട്ടിലെത്തിക്കാനും എയർപോർട്ടിൽ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാനും പി.എം.എഫ് പ്രവർത്തകരായ റാഫി പാങ്ങോട്, ഹുസൈൻ വട്ടിയൂർക്കാവ്, ജിബിൻ സമദ്, അബ്ദുൽ അസീസ് പവിത്രം, അൻസിൽ പാറശ്ശാല എന്നിവരുടെ നേതൃത്വത്തിൽ അൽഅർക്കാൻ പ്രതിനിധികളായ സെബിൻ വക്കം, വിഷ്ണു ചാത്തന്നൂർ, നൗഷാദ് കളമശ്ശേരി, അഷ്റഫ് കണ്ണൂർ എന്നിവരും പങ്കെടുത്തു. ലീഗൽ അഡ്വൈസർ സൗദി പൗരൻ തലാൽ അൽമുതൈരി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.