ദമ്മാം: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) ദമ്മാം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദിയുടെ 92-ാമത് ദേശീയ ദിനം ആഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് മുരളീധരൻ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി സെക്രട്ടറി ബിജു ദേവസ്സി ഉദ്ഘാടനം ചെയ്തു. റീജനൽ അഡ്വൈസറി മെംബറായ ലിജോ ജോർജ്, വൈസ് പ്രസിഡന്റ് സത്താർ ആലുവ, കൺവീനർ അലക്സ് ആലപ്പുഴ, ഇല്യാസ് മഠത്തിങ്കൽ, സുധീർ പുനയം എന്നിവർ സംസാരിച്ചു.
കോവിഡ് സൗദിയിലും പടർന്നപ്പോൾ പ്രവാസ സമൂഹത്തെ ചേർത്തുപിടിച്ചു കരുതൽ നൽകിയ സൗദി ഭരണാധികാരികൾക്ക് നന്ദിയും പുരോഗതിയിൽനിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന സൗദിയുടെ ഭരണാധികാരികൾക്കും രാജ്യത്തിനും ആശംസകളും അർപ്പിച്ചു. വർണാഭമായ ചടങ്ങിൽ വിവിധ തുറകളിൽനിന്നുള്ളവർ പങ്കെടുത്തു.
ദമ്മാം പി.എം.എഫ് അംഗവും പാലക്കാട് ഡിസ്ട്രിക് കളരിപ്പയറ്റ് സംഘാംഗവുമായ വികാസിനെ ചടങ്ങിൽ പ്രശംസാഫലകം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതവും ട്രഷറർ മോഹൻ ഒറ്റപ്പാലം നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.