റിയാദ്: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘മറ്റൊരാളുടെ ഹൃദയത്തുടിപ്പിന്ന് കാരണക്കാരനാവാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ റിയാദിലെ വിവിധ ഇന്ത്യൻ സംസ്ഥാനക്കാരും പാകിസ്താൻ, ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടെ നിരവധിയാളുകൾ രക്തം ദാനം ചെയ്തു.
രാവിലെ ഒമ്പതിന് ക്യാമ്പ് ബ്ലഡ് ഡോണേഴ്സ് കേരള സൗദി ഘടകം പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. ശിഹാബ് കോട്ടൂക്കാട്, ജയൻ കൊടുങ്ങല്ലൂർ, ബിനു കെ. തോമസ്, പ്രഡിൻ അലക്സ്, ബഷീർ സാപ്റ്റ്കൊ, സുരേഷ് ശങ്കർ, മുജീബ് കായംകുളം, ജലീൽ ആലപ്പുഴ, ശ്യാം വിളക്കുപാറ, സഫീർ അലി, നാസർ പൂവാർ, അസ്ലം പാലത്ത് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ സ്വാഗതവും നാഷനൽ കമ്മിറ്റി ട്രഷറർ ജോൺസൺ നന്ദിയും പറഞ്ഞു.
ജീവകാരുണ്യ കൺവീനർ ശരീഖ് തൈക്കണ്ടി, വൈസ് പ്രസിഡൻറ് യാസിർ അലി, നിർവാഹക സമിതി അംഗങ്ങളായ സുരേന്ദ്ര ബാബു, റിയാസ് വണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയ സെക്രട്ടറി ഷിബു ഉസ്മാൻ, ഷാജഹാൻ ചാവക്കാട്, ദമ്മാം കമ്മിറ്റി കോഓഡിനേറ്റർ ബിജു ദേവസ്യ, ജിദ്ദ കമ്മിറ്റി കോഓഡിനേറ്റർ ജിബിൻ സമദ് കൊച്ചിൻ, സിയാദ് വർക്കല, കെ.ബി. ഷാജി കൊച്ചിൻ, ബിനോയ്, ധനഞ്ജയകുമാർ തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.