സൗദിയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്പിങ്ങിന് ഇനി മുതൽ പൊലീസ് ക്ലിയറൻസ് വേണ്ട

ജിദ്ദ: സൗദിയിലേക്ക് പുതിയ തൊഴില്‍ വിസ സ്റ്റാമ്പിങ്ങിന് ഇന്ത്യക്കാർക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി മുതൽ ആവശ്യമില്ല. ഡൽഹിയിലെ സൗദി എംബസിയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചത്.

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധവും പങ്കാളിത്വവും കണക്കിലെടുത്താണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യൻ പൗരന്മാർ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) ഹാജരാക്കുന്ന നിലവിലെ രീതിയിൽ മാറ്റം വരുത്തിയതെന്നാണ് അറിയിപ്പിൽ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നും സൗദിയിൽ സമാധാനപരമായി ജീവിക്കുന്ന 20 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും അറിയിപ്പിൽ പറഞ്ഞു.

എന്നാൽ ഇതുസംബന്ധിച്ച് മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കംഫര്‍ട്ട് ട്രാവല്‍സ് ജനറൽ മാനേജർ മുഹമ്മദ് ഹലീം അറിയിച്ചു.

Tags:    
News Summary - Police clearance no longer required for stamping work visas to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.