റിയാദ്: പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ വാർഷികാഘോഷ പരിപാടി ‘ഫ്രണ്ട്സോത്സവം ആറാം സീസൺ’ ശനിയാഴ്ച റിയാദ് എക്സിറ്റ് 18ലുള്ള വലീദ് ഇസ്തിറാഹയിൽ നടക്കും. മോട്ടിവേഷൻ സ്പീക്കർ ഫിലിപ് മമ്പാട് മുഖ്യപ്രഭാഷണം നടത്തും. ചിത്രകല കൊണ്ട് ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്ന ആർട്ടിസ്റ്റ് മഹേഷ് ചിത്രവർണം, സാമൂഹികപ്രവർത്തകൻ മുസ്തഫ മഞ്ചേരി എന്നിവരും പങ്കെടുക്കും.
താജുദ്ദീൻ വടകരയും മീഡിയവൺ പതിനാലാം രാവ് ഫെയിം ഷഹജയും വേദിയിലെത്തും. ഡോ. എ.പി.ജെ. അബ്ദുൽ കലാം ദേശീയ അവാർഡ് ജേതാവ് ടി.വി.എസ്. സലാമിനെ ആദരിക്കും. റിയാദിലെ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും. വൈകീട്ട് ആറ് മുതൽ റിയാദ് എക്സിറ്റ് 18ലെ വലീദ് ഇസ്തിറാഹയിലാണ് പരിപാടി.
വാർത്തസമ്മേളനത്തിൽ പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രോഗ്രാം കോഓഡിനേറ്റർ റഷീദ് മൂവാറ്റുപുഴ, പ്രസിഡൻറ് സലീം വാലില്ലാപ്പുഴ, വൈസ് ചെയർമാൻ രാധൻ പാലത്ത്, രക്ഷാധികാരി നസീർ ചെർപ്പുളശ്ശേരി, റിയാസ് വണ്ടൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.