ജിദ്ദ: ഉംറക്കെത്തിയ നെടിയിരുപ്പ് കാരിമുക്ക് മഹല്ല് മുദരിസ് ഹംസ സഖാഫി കാമിലിക്ക് കാരിമുക്ക് പ്രവാസി കൂട്ടായ്മ സ്വീകരണം നൽകി. ശറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന സ്വീകരണ പരിപാടി അബാസ് സുഹ്രി (റിയാദ്) ഉദ്ഘാടനം ചെയ്തു. അലവി ഹാജി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുദരിസിനെ ആദരിച്ചു. കാരിമുക്ക് മഹല്ല് പ്രവാസി കൂട്ടായ്മ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ ഹംസ സഖാഫി കാമിലി തന്റെ മറുപടിപ്രസംഗത്തിൽ പ്രശംസിച്ചു. നാട്ടുകാരും അല്ലാത്തവരുമായ പ്രവാസികളെ ചേർത്തുപിടിക്കാൻ കൂട്ടായ്മക്ക് സാധിക്കണം. നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിക്കുന്നതിനോടൊപ്പം ഓരോ പ്രവാസിയും സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലത്തീഫ് കൊട്ടുക്കര, ഉമ്മർ കാരാട്ട്, കെ. ഷംസു, പി. ലത്തീഫ്, സൈനുൽ ആബിദ്, നൗഷാദ്, കെ.സി. ബഷീർ, കെ.സി. മുനീർ, അഷ്റഫ്, അബൂബക്കർ, സമദ്, നിസാദ്, അർഷദ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ.കെ. ഹമീദ് സ്വാഗതവും കെ.സി. ഹംസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.