ജിദ്ദ: ജിദ്ദ നവോദയ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങള്‍ക്കു തുടക്കമായി. ജിദ്ദയിലെ കിലോ അഞ്ച് ഏരിയ സമ്മേളനം നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് പ്രവാസി പെന്ഷന് 600ൽനിന്ന് 3500 ആയി ഉയര്‍ത്തിയതെന്നും അത് 5000 രൂപയായി ഉയര്‍ത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നാസര്‍ പന്മന അധ്യക്ഷത വഹിച്ചു.
ആസിഫ് കരുവാറ്റ പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.എം. അബ്ദുറഹ്മാന് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി രാജന് (പ്രസി.), സൈദ് മുഹമ്മദ് (സെക്ര.), ജംഷീര്‍ (ട്രഷ.), സന്തോഷ് (ജീവകാരുണ്യ കണ്.) എന്നിവരെ തെരഞ്ഞെടുത്തു. ശിഹാബ് മക്ക, മുഹമ്മദ്, റഫീഖ് പത്തനാപുരം, ശറഫു കാളികാവ്, ഹരി നമ്പ്യാർ തുടങ്ങിയവര്‍ സംസാരിച്ചു. സലാഹുദ്ദീന് വെമ്പായം സ്വാഗതവും സൈദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.