ജിദ്ദ: പ്രവാസി മലയാളി ഫൗണ്ടേഷൻ ജിദ്ദ സെൻട്രൽ കമ്മിറ്റി 'മരുഭൂമിയിലേക്ക് കാരുണ്യയാത്ര'എന്ന ബാനറിൽ റമദാൻ കിറ്റ് വിതരണം നടത്തി. മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാരെയും തുച്ഛമായ വരുമാനമുള്ള പ്രവാസി മലയാളികൾ അടക്കമുള്ളവരെയും കണ്ടെത്തിയായിരുന്നു കിറ്റുകൾ വിതരണം ചെയ്തത്.
പലവ്യഞ്ജനങ്ങൾ, പഴവർഗങ്ങൾ അടക്കമുള്ള 15 ഇന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് തയാറാക്കിയത്. ജിദ്ദ കോഓഡിനേറ്റർ ജിബിൻ സമദ് കൊച്ചി, മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സനോജ് സൈനുദ്ദീൻ, റിനാസ് പനയപ്പിള്ളി, മനാഫ്, നാസ്നീൻ തോപ്പിൽ, സഹ്റ ഫാത്തിമ, സൈഹാ, അഹമ്മദ്, ജോബി, സകീർ അലി, ഷാനിയാസ്, ശാരിക്ക്, അർഷാദ് പാലക്കാട്, ബീരാൻ പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി. പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി നാഷനൽ കമ്മിറ്റി റിയാദ്, ദമ്മാം, മക്ക, അൽ ഖർജ് സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തുവരുന്നതായി പി.എം.എഫ് ജിദ്ദ കോഓഡിനേറ്റർ ജിബിൻ സമദ് കൊച്ചി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.