ആർ.എസ്‍.സി സാഹിത്യോത്സവ് സ്വാഗതസംഘം രൂപവത്​കരണ യോഗം ഐ.സി.എഫ് ഹാഇൽ ജനറൽ സെക്രട്ടറി ബഷീർ നല്ലളം ഉദ്‌ഘാടനം ചെയ്യുന്നു

പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് 2024: സൗദി ഈസ്​റ്റ്​ നാഷനൽ സ്വാഗതസംഘം രൂപവത്​കരിച്ചു

ഹാഇൽ: ആർ.എസ്.സി കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ വർഷന്തോറും വിപുലമായി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവി​ന്റെ 14ാമത് എഡിഷൻ സൗദി ഈസ്​റ്റ്​ നാഷനൽ സ്വാഗതസംഘം രൂപവത്​കരിച്ചു. ഐ.സി.എഫ് ഹാഇൽ ജനറൽ സെക്രട്ടറി ബഷീർ നല്ലളം ഉദ്‌ഘാടനം ചെയ്തു.

സാംസ്കാരിക രംഗത്തെ ഒട്ടും ആശാവാഹമല്ലാത്ത പുതിയകാല ചർച്ചകൾ ചൂടുപിടിച്ച ഈ വർത്തമാനകാലത്ത് യുവതയെയും വിദ്യാർഥികളെയും ധാർമികവഴിയിൽ കൊണ്ടുവരാനും മനുഷ്യത്വമുള്ള പ്രബുദ്ധരായ ഒരു തലമുറയെ വാർത്തെടുക്കാനും ഇത്തരം കലാസാംസ്കാരിക പരിപാടികൾ അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

ആർ.എസ്.സി നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രതിനിധി സലീം പട്ടുവം സന്ദേശപ്രഭാഷണം നടത്തി. ഐ.സി.എഫ് പ്രൊവിൻസ് പ്രസിഡൻറ് ഹമീദ് സഖാഫി, ഇന്ത്യൻ എംബസി കോഓഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ ചാൻസ അബ്​ദുറഹ്​മാൻ, കെ.എം.സി.സി ഹാഇൽ ജനറൽ സെക്രട്ടറി ബാപ്പു എസ്​റ്റേറ്റ്മുക്ക്, ഹാഇൽ ലുലു ജനറൽ മാനേജർ നൗഫൽ തൃശൂർ.

ഐ.സി.എഫ് ഹാഇൽ നേതാവ് അബ്​ദുറഹ്​മാൻ മദനി, അബീർ മെഡിക്കൽ ഗ്രൂപ് പ്രതിനിധി അജ്മൽ, ഹാഇൽ പ്രവാസി കൂട്ടായ്മ പ്രതിനിധി രജീഷ് ഇരിട്ടി, ഒ.ഐ.സി.സി പ്രതിനിധി ഹൈദർ, നവോദയ പ്രതിനിധി ജസീൽ, അഫ്സൽ കായംകുളം, മുസമ്മിൽ എന്നിവർ സംസാരിച്ചു. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി കബീർ ചേളാരി സ്വാഗതസംഘ കമ്മിറ്റിയെ പ്രഖ്യാപിച്ചു. അബ്​ദുൽ ഹമീദ് സഖാഫി ചെയർമാനും ബഷീർ നല്ലളം ജനറൽ കൺവീനറുമായ 121 അംഗ സംഘാടക സമിതിയാണ് നിലവിൽ വന്നത്.

നവംബർ എട്ടിന് ഹാഇലിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ റിയാദ്, അൽ അഹ്‌സ, അൽ ഖസീം, ഹാഇൽ, അൽ ജൗഫ്, ജുബൈൽ, ദമ്മാം, അൽ ഖോബാർ തുടങ്ങി ഒമ്പത്​ സോണുകളിൽനിന്നും വിവിധ കാമ്പസുകളിൽനിന്ന് രണ്ടായിരത്തോളം മത്സരാർഥികൾ പങ്കെടുക്കും. ആർ.എസ്.സി നാഷനൽ കലാലയം സെക്രട്ടറി നൗഷാദ് മണ്ണാർക്കാട് സ്വാഗതവും ആർ.എസ്.സി ഹാഇൽ എക്സിക്യൂട്ടിവ് സെക്രട്ടറി നൗഫൽ പറക്കുന്ന് നന്ദിയും പറഞ്ഞു.

Tags:    
News Summary - Pravasi Sahityotsav 2024- Saudi East National Welcome Committee Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.