ദമ്മാം: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി ദമ്മാം ഘടകം അർധവാർഷിക ജനറൽ ബോഡി യോഗം ചേർന്നു. റോസ് ഗാർഡൻ റസ്റ്റാറൻറിൽ നടന്ന ചടങ്ങ് മുഖ്യ രക്ഷാധികാരിയും ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിയുമായ എൻ.പി. അഷറഫ് നൈതലൂർ ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് എൻ.പി. ഷമീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖലീൽ റഹ്മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംഘടന അംഗത്വം എടുത്തവർക്കായി വ്യക്തിത്വ വികസനത്തിനുവേണ്ടി പി.സി.ഡബ്ല്യു.എഫ് ലീഡർഷിപ് അക്കാദമിയുടെ കീഴിൽ ആരംഭിക്കുന്ന പദ്ധതിയെ സംബന്ധിച്ച് സിജി റിസോഴ്സ് പേഴ്സൻ കൂടിയായ ദമ്മാം കമ്മിറ്റി വൈസ് പ്രസിഡൻറ് ഇഖ്ബാൽ വെളിയങ്കോട് വിശദീകരിച്ചു.
സ്വാശ്രയ പൊന്നാനി കമ്പനി പ്രോജക്ട് ഡയറക്ടറും ദമ്മാം കമ്മിറ്റി ട്രഷററും കൂടിയായ ഫഹദ് ബിൻ ഖാലിദ് അവതരിപ്പിച്ചു. ദീപക് ചങ്ങരംകുളം, അബൂബക്കർ ഷാഫി നൈതലൂർ, ബിലാൽ പെരുമ്പടപ്പ് എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായി തെരഞ്ഞെടുത്തു.
അൽ അഹ്സ മേഖലയിൽ ഏരിയകമ്മിറ്റി രൂപവത്കരിക്കുന്നതിന് വേണ്ടി ജനസേവനം ചെയർമാനും അൽ അഹ്സ മേഖല ഇൻചാർജുമായ മുജീബ് റഹ്മാനെ ചുമതലപ്പെടുത്തി. സ്വാശ്രയ ഷെയർ ഹോൾഡറും ദീമ ടിഷ്യൂസ് മാനേജിങ് ഡയറക്ടറുമായ ഷാഫി, രക്ഷാധികാരി അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.
ജുബൈൽ സബ് കമ്മിറ്റി പ്രസിഡൻറ് സുജിത്ത് അയിലക്കാട്, വിവിധ സമിതി അംഗങ്ങളായ സമീർ കൊല്ലൻപടി, സിറാജ്, ഷാജഹാൻ, ഹംസ കോയ, സൈഫർ, വനിത വിഭാഗം പ്രതിനിധി ആശ്ന അമീർ എന്നിവർ സംസാരിച്ചു. ജുബൈൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആർ.വി. ഫൈസൽ നന്ദി പറഞ്ഞു. ശേഷം സംഗീതവിരുന്ന് അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.