ജിദ്ദ: സൗദി അറേബ്യയിൽ പ്രവാസികൾക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ ഉംറക്ക് അതിഥികളെ കൊണ്ടുവരാനുള്ള വിസ ഉടൻ അനുവദിക്കും. അതിഥിവിസകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽക ിത്തുടങ്ങുമെന്ന് ദേശീയ ഹജ്ജ്-ഉംറ കമ്മിറ്റി ഉപാധ്യക്ഷൻ അബ്ദുല്ല ഖാദി പറഞ്ഞു. സ്വക ാര്യ ചാനലിെൻറ ‘യാ ഹലാ’ എന്ന പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും അവരുടെ സ്പോൺസർഷിപ്പിൽ ആളുകൾക്ക് 90 ദിവസത്തേക്ക് ആതിഥേയത്വം നൽകാൻ സാധിക്കുന്ന വിസയാണിത്.
ഉംറ നിർവഹിക്കാൻ എത്തുന്നവർക്ക് രാജ്യത്തുടനീളം കറങ്ങാനും പരിപാടികളിൽ പെങ്കടുക്കാനും സാധിക്കും. അതുപോലെ, ടൂറിസം വിസയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാൻ സാധിക്കുമെന്നും ദേശീയ ഹജ്ജ്-ഉംറ കമ്മിറ്റി ഉപാധ്യക്ഷൻ പറഞ്ഞു. ഉംറ മേഖലയിൽ മഹ്റം ഉപാധിയിൽ കാര്യമായ മാറ്റം വരുത്തും. 45 വയസ്സിനുപകരം 18 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് മഹ്റം (പുരുഷ രക്ഷകർത്താവ്) ഇല്ലാെത ഉംറക്ക് വരാം എന്ന പരിഷ്കാരം ഉടൻ നടപ്പാക്കും. ഹജ്ജിനെത്തുന്നവർക്ക് മറ്റു ക്രമീകരണങ്ങളായിരിക്കും. നിലവിൽ 45 വയസ്സിന് താഴെയുള്ള സ്ത്രീകൾ ഉംറക്കെത്തുേമ്പാൾ മഹ്റം വേണമെന്നാണ് വ്യവസ്ഥ. 45 നു മുകളിലുള്ളവർക്ക് മഹ്റമില്ലാതെ വരാം. തീരുമാനം ഉടനെ നടപ്പാക്കുമെന്നും ഉപാധ്യക്ഷൻ അറിയിച്ചു. ഉംറ പോർട്ടലായ ‘മഖാം’ വഴി ഉംറ അപേക്ഷകന് നേരിട്ട് ടൂറിസം കമ്പനിയുമായി ബന്ധപ്പെടാനും ഇടനിലക്കാരില്ലാതെ 30 ദിവസത്തേക്ക് ഉംറ വിസകൾ നേടാനും സാധിക്കും.
രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് അടുത്തിടെ ടൂറിസം വിസകൾ അനുവദിച്ചു തുടങ്ങിയത്. ഇത് രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നതാണ്. 440 റിയാലാണ് ഫീസ്. അഞ്ചു മുതൽ 30 മിനിറ്റിനുള്ളിൽ വിസകൾ ലഭിക്കും. ഇലക്ട്രോണിക് പോർട്ടൽ വഴിയോ ഒാൺ അറൈവലായോ ലഭിക്കും. വിസ ഇഷ്യൂചെയ്തശേഷം ഒരു വർഷം കാലാവധിയുണ്ടായിരിക്കും. 18 വയസ്സ് പൂർത്തിയായവർക്കായിരിക്കും വിസ നൽകുക.
അതിനു താഴെ പ്രായമുള്ളവർക്ക് രക്ഷാധികാരി വേണമെന്ന ഉപാധിയുണ്ട്. ടൂറിസം വിസക്ക് മതം ഉപാധിയിൽ ഉൾപ്പെടുകയില്ല. താമസ കാലാവധി 90 ദിവസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.