തബൂക്ക്: പ്രവാസി വെൽഫെയർ തബൂക്ക് മേഖല കമ്മിറ്റി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. മത്അം ബലദ് അൽഅറബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ കലാ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുത്തു. രാജ്യം ഒരുപാട് പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
വംശീയതയും വർഗീയതയും പറഞ്ഞ് മനുഷ്യസമൂഹത്തിൽ വിഭജനത്തിന്റ വിത്ത് പാകുന്ന സംഘ്പരിവാരങ്ങൾക്കെതിരെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നൽകാൻ എല്ലാവരും ഒന്നിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ ഭിന്നിക്കാതെ ബി.ജെ.പിയെയും ആർ.എസ്.എസിനെയും ഭരണസംവിധാനത്തിൽനിന്ന് താഴെ ഇറക്കാനുള്ള ശ്രമം വിജയിപ്പിക്കണമെന്നും പ്രവാസി വെൽഫെയർ തബൂക്ക് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം ആഹ്വാനം ചെയ്തു. മണിപ്പൂരിലെയും ഹരിയാനയിലെയും ജനവിഭാഗത്തോട് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രവാസി വെൽഫെയർ നേതാക്കൾ യോഗത്തിൽ പറഞ്ഞു.
സിറാജ് എറണാകുളം സംഗമം ഉദ്ഘാടനം ചെയ്തു. ഷമീർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ആഷിഖ് (കെ.എം.സി.സി), ലാലു ശൂരനാട് (ഒ.ഐ.സി.സി), ഉബൈസ് മുസ്തഫ (മാസ്), നൗഷാദ് (തനിമ), ജയ് മോൻ (എറണാകുളം വെൽഫെയർ), സജീബ് അൽഅംരി (ടൗൺ ടീം മാനേജർ) എന്നിവർ സംസാരിച്ചു. ചടങ്ങിൽ സിറാജ് എറണാകുളത്തെ ഉബൈസും താരിഖിനെ ജയ്മോനും പൊന്നാട അണിയിച്ച് ആദരിച്ചു. ഹജ്ജ് വളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റ് ലാലു ശൂരനാട് വിതരണം ചെയ്തു. സജ സിറാജ് ആൻഡ് ടീം ദേശീയഗാനവും ഫെൻസി സിറാജ് ദേശഭക്തി ഗാനവും ആലപിച്ചു. ഹാഷിം ഇരിക്കൂർ സ്വാഗതവും അലി പൊന്നാനി നന്ദിയും പറഞ്ഞു. ഷിഹാസ് കൊച്ചി, താരിഖ്, ഷമീർ തൊട്ടുങ്ങൽ, മുഹമ്മദ് ലാം, ബഷീർ മലവട്ടം, അജ്മൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.