ദമ്മാം: ഷിബിൻ ആറ്റുവയുടെ ‘പ്രയാണം’ കവിതസമാഹാരവും ജോയൽ ഐസക് കോശി എഴുതിയ ‘ഫൈൻഡിങ് ദി ട്രഷർ’ എന്ന ആംഗല കഥയും ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ സൗദി മലയാളി സമാജം സംഘടിപ്പിച്ച സദസ്സിൽ പ്രകാശനം ചെയ്തു. മാലിക് മഖ്ബൂൽ അലുങ്ങൽ അധ്യക്ഷത വഹിച്ചു.
ഷാജി പത്തിച്ചിറ ഉദ്ഘാടനം ചെയ്തു. സാജിദ് ആറാട്ടുപുഴ പ്രയാണവും സൻഹ നജുമുസമാൻ ഫൈൻഡിങ് ദി ട്രഷറും പരിചയപ്പെടുത്തി. സോഫിയ ഷാജഹാൻ പ്രയാണം കെ.പി. ജോസ് കോലൂതറക്ക് നൽകിയും മെർലിൻ ലെനി വൈദ്യൻ ഫൈൻഡിങ് ദി ട്രഷർ അൻഹാർ ആസിഫിന് നൽകിയും പ്രകാശനം ചെയ്തു.
ബിജു കല്ലുമല, ബിജു പി. നീലീശ്വരം, ലീന ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഷിബിൻ ആറ്റുവയും ജോയലും മറുപടി പ്രസംഗം നടത്തി. ഷനീബ് അബൂബക്കർ സ്വാഗതവും മുഷാൽ തഞ്ചേരി നന്ദിയും പറഞ്ഞു. ഡോ. അമിത ബഷീർ അവതാരകയായിരുന്നു.
ജേക്കബ് ഉതുപ്പ്, മുരളീധരൻ, നസീർ പുന്നപ്ര, ആസിഫ് താനൂർ, റഊഫ് ചാവക്കാട്, ഷാജു അഞ്ചേരി, നജ്മുസ്സമാൻ, ബിനു കുഞ്ഞ്, വിനോദ് കുഞ്ഞ്, ഹുസൈൻ ചമ്പോലിൽ, ബൈജു രാജ്, ഉണ്ണികൃഷ്ണൻ, അസ്ഹർ വണ്ടൂർ, നിഖിൽ മുരളീധരൻ, ഫെബിന നജ്മുസ്സമാൻ, ഹുസ്ന ആസിഫ്, സരള ജേക്കബ്, രമ മുരളീധരൻ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.