മദീന: മസ്ജിദുന്നബവിയിൽ ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമാക്കി. സന്ദർശകർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കുക ലക്ഷ്യമിട്ടാണിത്. പള്ളിയിലെത്തുന്നവർ മാസ്ക് ധരിക്കുക, നമസ്കാര അണികൾക്കിടയിൽ ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കുന്നുണ്ട്.
ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കാർപെറ്റുകൾ, ഉണ്ടുവണ്ടികൾ, കസേരകൾ, മുസ്ഹഫ് ഷെൽഫുകൾ എന്നിവിടങ്ങളിൽ നിന്ന് ദിവസേന 400 ലധികം സാമ്പ്ളുകൾ ശേഖരിച്ച് മസ്ജിദുന്നബവി കാര്യാലയത്തിനു കീഴിലെ ലബോറട്ടറി വിഭാഗം പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെ അണുനശീകരണവും ശുചീകരണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ആരോഗ്യ മുൻകരുതൽ കർശനമാക്കിയതോടെ ആളുകൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന് കഴിഞ്ഞ ദിവസമാണ് മസ്ജിദുന്നബവിയുടെ ഏറ്റവും മുകൾതട്ട് നമസ്കാരത്തിനായി തുറന്നു കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.