ജിദ്ദ. റജബ്, ശഅ്ബാന്‍ എന്നീ മാസങ്ങള്‍ റമദാനെ വരവേല്ക്കുവാന് വിശ്വാസികളെ മാനസികമായി പാകപ്പെടുത്തേണ്ട മാസങ്ങളാണെന്നും ആരാധനകളിലും സല്‍ക്കർമങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സഹജീവി സഹകരണത്തിനും കൂടൂതല്‍ ഊന്നല്‍ നല്കി സ്വന്തം ആത്മാവിനെ കൂടുതല്‍ സംസ്കരിച്ച് വിശുദ്ധ മാസത്തെ പുല്കുവാന് വിശ്വാസികൾ തയ്യാറാകണമെന്നും അജ്വ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് പറഞ്ഞു.
അജ്വ ജിദ്ദ ഘടകം പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങൾക്കായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അല്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് (അജ്വ) എന്ന കൂട്ടായ്മക്ക് യാതൊരുവിധ രാഷ്ട്രീയ ചിന്തകളും വിഭാഗീയ ചിന്തകളും ഇല്ലെന്ന് തങ്ങള്‍ സൂചിപ്പിച്ചു. ജിദ്ദക്ക് പുറമെ ദമ്മാം, മക്ക, അബൂദാബി, സലാല, മസ്കറ്റ്, സീബ് തുടങ്ങിയ സ്ഥലങ്ങളിൽ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രക്ഷാധികാരി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് സെയ്ദ് മുഹമ്മദ് കാശിഫി അധ്യക്ഷത വഹിച്ചു. ഒമ്പത് വര്‍ഷം പൂര്‍ത്തിയായ ജിദ്ദ ഘടകത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ബക്കര്‍ സിദ്ധീഖ് നാട്ടുകല്ലും പ്രവര്‍ത്തന ഫണ്ടിന്റെ കണക്ക് നൗഷാദ് ഓച്ചിറയും ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിന്റെ കണക്ക് മസ്ഊദ് മൗലവിയും അവതരിപ്പിച്ചു. മക്ക ഘടകം ഭാരവാഹികളായ മുഹമ്മദ് കോട്ടക്കല്‍, ഹുസൈന് കല്ലറ എന്നിവര്‍ സംസാരിച്ചു. ജിദ്ദ ഘടകത്തിെൻറ 10ാം വാര്‍ഷികം വിപുലമായി സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും സക്കീര്‍ ബാഖവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.