അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: 2021 ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരത്തിന് ഏതാനും ദിവസങ്ങൾ മാത്രം.
ജിദ്ദ കോർണിഷിൽ ഇതിനായുള്ള ട്രാക്കിെൻറ അന്തിമ മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഡിസംബർ മൂന്നു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിലാണ് ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാർ അണിനിരക്കുന്ന കാറോട്ട മത്സരം. ഫോർമുല വണിെൻറ ഏറ്റവും കഠിനമായ സീസണുകളിലൊന്നാണ് അവസാന റൗണ്ട്.
ഏഴു തവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടണും ആദ്യകിരീടം സ്വപ്നം കാണുന്ന മാക്സ് വെസ്റ്റാപ്പനും മത്സരത്തിനുണ്ടാകും.
കഴിഞ്ഞ ഏപ്രിലിലാണ് ഫോർമുല വൺ ട്രാക്കിെൻറ നിർമാണം ആരംഭിച്ചത്. ബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർ ചാംപ്സിനുശേഷം രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രാക്കാണിത്. ശരാശരി വേഗം മണിക്കൂറിൽ 252 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും വേഗമേറിയ ട്രാക്കായി കോർണിഷിലേത്. അടുത്ത ദിവസങ്ങൾക്കുള്ളിൽ ട്രാക്കിെൻറ പണികൾ പൂർത്തിയാകും. അതിനുേശഷം ചുറ്റും രണ്ടായിരത്തോളം മരം നടും. യുദ്ധകാലാടിസ്ഥാനത്തിലാണ് ഫോർമുല വൺ ട്രാക്ക് ഒരുക്കിയത്.
ഇതോടെ ജിദ്ദ കോർണിഷ് ഫോർമുല വൺ ട്രാക്ക് പ്രോജക്ട് ശ്രദ്ധേയമായ നേട്ടങ്ങളുടെ പട്ടികയിലേക്ക് ചേർക്കേണ്ട റെക്കോഡ് ആയിരക്കയാണ്.
കൃത്യസമയത്ത് ട്രാക്കുകൾ പൂർത്തിയാക്കാനായത് മത്സര കമ്മിറ്റിയുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും സൂചിപ്പിക്കുന്നു.
കടുത്ത ആരോഗ്യസുരക്ഷാ സാഹചര്യത്തിലാണ് നേട്ടമെന്നത് ശ്രദ്ധേയമാണ്. തൊഴിലാളികൾക്ക് ഗുരുതര പരിക്കേൽക്കുന്ന സാഹചര്യമൊഴിവാക്കിയും തൊഴിൽ നിയമങ്ങൾക്ക് അനുസൃതമായുമാണ് നിർമാണം പൂർത്തിയാക്കിയത്.
50 വ്യത്യസ്ത കമ്പനികളിൽനിന്നുള്ള 3000 കരാറുകാരുമായി സഹകരിച്ചാണ് സമയബന്ധിതമായി പൂർത്തിയാക്കിയത്. പലതും പ്രാദേശിക കമ്പനികളാണ്. 300ലധികം എൻജിനീയർമാർ പങ്കാളികളായി. കൂടാതെ ജർമനി, ആസ്ട്രിയ, യു.കെ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുടെ പിന്തുണയും തേടി. ഫോർമുല വണിെൻറ നിരീക്ഷണ കൺസൽട്ടൻറുകളുടെയും കർശന മാനദണ്ഡങ്ങൾക്കും സൂക്ഷ്മപരിശോധനക്കും വിധേയമായി നിർമിച്ച ട്രാക്ക് ചെങ്കടൽതീരത്തെ മനോഹരമായ പ്രദേശത്താണ്.
ജിദ്ദയുടെ നഗരമധ്യത്തിൽനിന്ന് ഏകദേശം 12 കിലോമീറ്റർ വടക്കാണ് സ്ഥിതിചെയ്യുന്നത്. മനോഹരമായ തീരദേശ പശ്ചാത്തലം ട്രാക്കിലെ മത്സര ആവേശം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.