ത​നി​മ യാം​ബു, മ​ദീ​ന വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പോ​സ്റ്റ​ർ​ര​ച​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഡോ. ​അ​മ​ൽ ഫ​ഹ​ദി​നു​ള്ള സ​മ്മാ​നം അ​ബ്ദു​ശു​ക്കൂ​ർ അ​ലി ന​ൽ​കു​ന്നു

ത​നി​മ പോ​സ്റ്റ​ർ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം

യാം​ബു: 'എ​ന്‍റെ ഹി​ജാ​ബ് എ​ന്‍റെ അ​വ​കാ​ശം' വി​ഷ​യ​ത്തി​ൽ ത​നി​മ ക​ലാ​സാം​സ്കാ​രി​ക യാം​ബു, മ​ദീ​ന വ​നി​ത വി​ഭാ​ഗം സ്ത്രീ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പോ​സ്റ്റ​ർ ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. മ​ദീ​ന​യി​ലും യാം​ബു​വി​ലു​മു​ള്ള സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഡോ. ​അ​മ​ൽ ഫ​ഹ​ദ് തൃ​ശൂ​ർ ഒ​ന്നാം സ്ഥാ​ന​വും ആ​സി​ഫ സ​ജീ​വ് തി​രു​വ​ന​ന്ത​പു​രം ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഡോ. ​അ​മ​ൽ ഫ​ഹ​ദി​നു​ള്ള സ​മ്മാ​നം ത​നി​മ കേ​ന്ദ്ര സ​മി​തി അം​ഗം അ​ബ്ദു​ശു​ക്കൂ​ർ അ​ലി​യും ര​ണ്ടാം സ്ഥാ​നം നേ​ടി​യ ആ​സി​ഫ സ​ജീ​വി​നു​ള്ള സ​മ്മാ​നം ഡോ. ​ഇ​ർ​ഫാ​ന യാ​ഷി​ഖും വി​ത​ര​ണം ചെ​യ്തു. ത​നി​മ യാം​ബു, മ​ദീ​ന സോ​ണ​ൽ പ്ര​സി​ഡ​ന്‍റ്​ ജാ​ബി​ർ വാ​ണി​യ​മ്പ​ലം, വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി സ​ലീം വേ​ങ്ങ​ര, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, ഫ​ഹ​ദ് തൃ​ശൂ​ർ, ശ​ബീ​ബ സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - prize distribution thanima poster competition winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.