ച​ര്യ​ക​ളെ പി​ന്തു​ട​ര​ലാ​ക​ണം പ്ര​വാ​ച​ക പ്ര​ണ​യം –ഐ.​സി.​എ​ഫ് റി​യാ​ദ്

റിയാദ്: പ്രവാചകചര്യകളെ പിന്തുടരുന്നതോടൊപ്പം പ്രത്യേക സ്നേഹം സൂക്ഷിക്കുന്നതിന് വലിയ പ്രതിഫലമുണ്ടെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ സംഘടിപ്പിച്ച ജൽസത്തുൽ മഹബ്ബയിൽ മുഖ്യപ്രഭാഷണം നടത്തിയ അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ പറഞ്ഞു.ഐ.സി.എഫ് റിയാദ് ഘടകം 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലെ ആമക്കുളത്ത് നിർമിച്ച വീടിന്റെ സമർപ്പണ ചടങ്ങ് പ്രദർശിപ്പിച്ചു. കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിമുൽ ഖലീൽ അൽ-ബുഖാരി തങ്ങളുടെ നിർദേശപ്രകാരം നിർമിക്കുന്ന, റൂബി ജൂബിലിയുടെ ഭാഗമായുള്ള രണ്ടാമത് വീടിന്റെ പ്രഖ്യാപനവും നടന്നു.

'തിരുനബി: പ്രപഞ്ചത്തിന്റെ വെളിച്ചം'പ്രമേയത്തിൽ ഐ.സി.എഫ് ഇന്റർനാഷനൽ കമ്മിറ്റി ആഹ്വാനംചെയ്‌ത ക്യാമ്പയിന്റെ സമാപനമായ ജൽസത്തുൽ മഹബ്ബ ശൈഖ് അബ്ദുൽ റഷീദ് ബാഖവി ഉദ്‌ഘാടനം ചെയ്‌തു. വിവിധ സെക്ടറുകളിൽനിന്നുള്ളവർ പങ്കെടുത്ത മാലപ്പാട്ട് മത്സരത്തിൽ അസീസിയ സെക്ടർ ഒന്നാം സ്ഥാനവും ബത്ഹ സെക്ടർ രണ്ടാം സ്ഥാനവും നേടി. സംഘ ഗാനത്തിലും അസീസിയ സെക്ടർ ഒന്നാമതെത്തിയപ്പോൾ ശിഫ സെക്ടർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഐ.സി.എഫ് സൗദി ദേശീയ സമിതി ഐ.ടി ഡയറക്ടർ ഫൈസൽ മമ്പാട് വിജയികൾക്ക് സമ്മാനം വിതരണം ചെയ്‌തു.

രിസാലത്തുൽ ഇസ്‌ലാം മദ്‌റസയിൽ 10 വർഷത്തിലധികം സേവനമനുഷ്ഠിച്ച അധ്യാപകർക്കുള്ള ഉപഹാരം അബ്ദുൽ നാസർ അഹ്‌സനി കൈമാറി. സമീർ രണ്ടത്താണി അധ്യാപകരെ പരിചയപ്പെടുത്തി. മദ്റസ പൊതുപരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഉമർ പന്നിയൂർ വിതരണം ചെയ്തു. അഞ്ചാം ക്ലാസിൽ സന അബ്ദുൽ സമദ്, ലയാൻ, ഏഴാം ക്ലാസിൽ പി.കെ. ഫഹ്മ, ഫദ്‍വ, 10ാം ക്ലാസിൽ മുഹമ്മദ് അസ്ഹർ താനാളൂർ, മുഹമ്മദ് ഷഹീർ എന്നിവരാണ് വിജയിച്ചത്.

ഹാദിയ ടെസ്റ്റ് വിജയികൾക്ക് സലാം വടകര, 'പ്രവാസി വായന'ക്വിസ് മത്സര വിജയിക്കുള്ള സമ്മാനം ഹസൈനാർ സഖാഫി കുട്ടശ്ശേരി എന്നിവർ വിതരണം ചെയ്തു. വിദ്യാർഥികൾക്കായി നടത്തിയ മാസ്റ്റർ മൈൻഡ് ക്വിസിലെ വിജയികൾക്ക് അഷ്‌റഫ് ഓച്ചിറ ഉപഹാരം നൽകി. ഹുസൈൻ അലി കടലുണ്ടി, മുജീബ് കാലടി തുടങ്ങിയവർ വിവിധ പ്രോത്സാഹന സമ്മാനങ്ങളും കൈമാറി.

അബ്ദുറഹ്മാൻ സഖാഫി പ്രാർഥന നിർവഹിച്ചു. ആക്‌ടിങ് പ്രസിഡന്റ് ഹസൈനാർ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. ലുഖ്‌മാൻ പാഴൂർ റൂബി ജൂബിലി പദ്ധതി വിവരിച്ചു. അനസ് അമാനി, ഇബ്രാഹിം ഹിമമി എന്നിവരും സന്നിഹിതരായി.അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും ബഷീർ മിസ്ബാഹി നന്ദിയും പറഞ്ഞു. കാദർ പള്ളിപറമ്പ, അബ്ദുല്ലത്തീഫ് മിസ്ബാഹി, ലത്തീഫ് മാനിപുരം, അബ്ദുൽ അസീസ് പാലൂർ, ജബ്ബാർ കുനിയിൽ, ഇസ്മാഈൽ സഅദി, റസാഖ് വയൽക്കര എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Prophetic love should be followed by events – ICF Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.