റിയാദ്: ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണം ന്യൂനപക്ഷങ്ങളുടെ മാത്രം ചുമതലയാണെന്ന രീതിയിൽ തെറ്റായ സന്ദേശം കൈമാറുന്നുണ്ടെന്നും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ഏതൊരു നീക്കത്തെയും പ്രതിരോധിക്കേണ്ടത് ഇന്ത്യൻ പൗരന്റെ കടമയാണെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സൗഹാർദ സംഗമം ആഹ്വാനം ചെയ്തു. തൊട്ടുകൂടായ്മ നിയമംമൂലം നിരോധിക്കപ്പെട്ട ചരിത്രമുള്ള നാടാണ് നമ്മുടേത്.
ഭൂരിപക്ഷ സർക്കാറിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ഭേദഗതി വരുത്തി ഇത്തരം നിയമങ്ങൾ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ ദലിതർ അടക്കമുള്ളവരുടെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന ബോധ്യം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ‘ഇന്ത്യ: സ്നേഹ റിപ്പബ്ലിക്’ എന്ന പ്രമേയത്തിൽ നടന്ന സൗഹാർദ സദസ്സ് അലിഫ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഷാഹിദ് അഹ്സനി തലകളത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.എഫ് സെൻട്രൽ പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് നാദിർ ദേശീയഗാനം ആലപിച്ചു. ഫൈസൽ കൊണ്ടോട്ടി, സത്താർ താമരകത്ത്, അഹമ്മദ് ഫസൽ, ബഷീർ മുഹമ്മദിയ്യ എന്നിവർ സംസാരിച്ചു. അബ്ദുല്ലത്തീഫ് മാനിപുരം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.