രാഷ്ട്രീയ മത ചിന്തയില്ലാതെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ജനകീയ നേതാവാണ് ഇബ്രാഹീംകുഞ്ഞ്. ഞങ്ങൾ കളമശ്ശേരിക്കാരുടെ പ്രിയപ്പെട്ട എം.എൽ.എയും മുൻമന്ത്രിയും. അറസ്റ്റ് ചെയ്ത് നാണം കെടുത്താനുള്ള ശ്രമം ഭരണകൂടത്തിെൻറ രാഷ്ട്രീയ പകയാണ്. പക്ഷേ, ഇതൊന്നും ഞങ്ങളുടെ കളമശേരിയിലും പാനായിക്കുളം ഉൾപ്പെടുന്ന പ്രദേശങ്ങളിലും വിലപ്പോവില്ല. അത് കളമശേരിയിലെ (ഇപ്പോൾ നടപടികൾ നേരിടുന്ന) സി.പി.എം ഏരിയ നേതാക്കൾക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് ഇലക്ഷന് തൊട്ടുമുന്നെയുള്ള ഈ അറസ്റ്റ് നാടകവും മറ്റും. ഞങ്ങൾ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനാണ് ഇബ്രാഹീം കുഞ്ഞ് എന്ന ജനനായകൻ.
ഇനി കാര്യത്തിലേക്ക് വരാം. പാലാരിവട്ടം എന്ന പാലത്തെ മനഃസാക്ഷിയില്ലാതെ ഒന്നരവർഷമായി ഒരുപണിയും ചെയ്യാതെ അടച്ചിട്ട ഭരണകൂടം ഇപ്പോൾ അദ്ദേഹത്തിനെതിരെ നീങ്ങുന്നത്, ചോറുതിന്നുന്ന ആർക്കും മനസ്സിലാകും രാഷ്ട്രീയ പകപോക്കലാണെന്ന്. നമ്മുടെ മെട്രോമാൻ ശ്രീധരൻ പറഞ്ഞതാണ് മദ്രാസ് ഐ.ഐ.ടി ഉദ്യോഗസ്ഥന്മാരെ കൊണ്ടുവന്നു പാലത്തിെൻറ ബലക്ഷയം പരിശോധിക്കണമെന്ന്. എന്നാൽ, ഭരണകൂടം ഈ അഞ്ചു വർഷവും പ്രതിപക്ഷത്തെ നേരിടാൻ ഈ പാലാരിവട്ടം പാലത്തെ ആയുധമാക്കി സൂക്ഷിച്ചുവെക്കുകയായിരുന്നു. ഇബ്രാഹിം കുഞ്ഞിനെതിരായ നീക്കത്തെ പക്ഷേ, മുസ്ലിംലീഗും കോൺഗ്രസും ശക്തമായി എതിർക്കാതെ ഒന്നോ രണ്ടോ വാചകങ്ങളിലെ ചെറിയ പ്രസ്താവനകളിൽ ഒതുക്കിയത് ശരിയായില്ല. നല്ല ജനനായകന്മാർ ഉയർന്നുവരുന്നത് സ്വന്തം പാർട്ടിയിലുള്ളവർക്കും തീരെ ദഹിക്കുന്നില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പാലാരിവട്ടം പാലത്തെ ആയുധമാക്കൽ നിയമസഭാ ഇലക്ഷൻ വരെ നീളും എന്ന കാര്യത്തിൽ സംശയമില്ല. വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യും. കാരണം ഇപ്പോൾ ഇലക്ഷൻ കഴിഞ്ഞാലുടൻ, ഇബ്രാഹീം കുഞ്ഞിന് ജാമ്യം ലഭിക്കും.
പാലം അടുത്ത തെരഞ്ഞെടുപ്പിന് തുറന്നുകൊടുക്കും, അത്രയുംനാൾ ഞങ്ങൾ എറണാകുളത്തുകാർ മാത്രമല്ല, ആരൊക്കെ പാലാരിവട്ടം പാലംവഴി കടന്നുപോകുന്നോ, അവരെല്ലാം ഒരു മണിക്കൂർ ബ്ലോക്കിൽ കിടന്നുവേണം അപ്പുറത്തെത്താൻ. കോൺഗ്രസ് ശക്തമായി തിരിച്ചുവരണം. തമ്മിൽ തല്ലൽ ഒഴിവാക്കി, ഘടകകങികളെ വരച്ച വരയിൽ നിർത്തി ഇപ്പോഴേ കാര്യങ്ങൾ നീക്കണം. അല്ലെങ്കിൽ കേരളത്തിലും കോൺഗ്രസ് എന്ന പാർട്ടി നശിക്കും എന്നതിൽ ഒരു സംശയവുമില്ല. കാരണം, മതവാദികൾ ശക്തമായി ഇന്ത്യ എന്ന മഹാരാജ്യത്തെ ജീർണതയിലേക്ക് നയിച്ചു നമ്മുടെ നേതാക്കന്മാരുടെ പേരുകൾ വരെ അടുത്ത തലമുറയിലേക്ക് എത്തിക്കാതെ വേരുകൾ പിഴുതെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇനിയും മടിച്ചുനിൽക്കാതെ ഒറ്റക്കെട്ടായി കോൺഗ്രസിെൻറ ശക്തമായ തിരിച്ചുവരവിനു വേണ്ടി ആത്മാർഥമായി ശ്രമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.