പുതുപള്ളി: ‘ഭരണപരാജയം മറയ്ക്കാനുള്ള തന്ത്രങ്ങൾക്കേറ്റ തിരിച്ചടി’

ജു​ബൈ​ൽ: ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ശ്ര​ദ്ധ​യ​ക​റ്റി ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളെ മ​റ​യ്ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ​ക്കേ​റ്റ തി​രി​ച്ച​ടി​യാ​ണ് പു​തു​പ്പ​ള്ളി​യി​ലെ ചാ​ണ്ടി ഉ​മ്മ​​ന്റെ ഗം​ഭീ​ര വി​ജ​യ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ഘ​ട​കം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തി​​ന്റെ ക​ട​ബാ​ധ്യ​ത നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു​വ​രു​ന്നു. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നും സ​ർ​ക്കാ​റി​നാ​വു​ന്നി​ല്ല. ഇ​നി​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ശ​ബ്​​ദം കേ​ൾ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് ഹി​ത​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​വാ​നും സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് ജു​ബൈ​ൽ സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യ ശി​ഹാ​ബ് മ​ങ്ങാ​ട​ൻ, നി​യാ​സ് നാ​ര​ക​ത്ത് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Puthupally:-Backlash for strategies to cover up governance failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.