ബുറൈദ: ഖസീം പ്രവാസി സംഘത്തിെൻറ ആഭിമുഖ്യത്തിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടി സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. കേരളത്തിെൻറ ഒട്ടേറെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമായിരിക്കുന്നതായും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിൽ ഈ സർക്കാറിെൻറ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിസ്മയാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സുരേഷ് താളൂർ മുഖ്യപ്രഭാഷണം നടത്തി. തുടർ വികസനത്തിന് ഇടതുപക്ഷ സർക്കാർ തുടരേണ്ട ആവശ്യകത ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും വലതുപക്ഷ വർഗീയ ശക്തികളുടെ നുണപ്രചാരണങ്ങളെ വരും നാളുകളിൽ കരുതിയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് സി.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി സ്വാഗതം പറഞ്ഞു. ജിസാൻ 'ജല' മുഖ്യരക്ഷാധികാരി ഡോ. മുബാറക്ക് സാനി, റിയാദ് കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, ഖസീം 'പ്രവാസി സംഘം' മുഖ്യരക്ഷാധികാരി ഷാജി വയനാട് എന്നിവർ സംസാരിച്ചു. റിയാദ് 'കേളി' മുഖ്യരക്ഷാധികാരി കെ.പി.എം. സാദിഖ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവരെ കൂടാതെ ഏരിയ, യൂനിറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി ട്രഷറർ ഉണ്ണി കണിയാപുരം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.