ബുറൈദ: ഖസീം പ്രവാസി സംഘത്തിെൻറ ആഭിമുഖ്യത്തിൽ നിരവധി രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത 'മക്കളോടൊപ്പം' രക്ഷാകർതൃ ബോധന പരിപാടി സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ പൊതുപ്രവർത്തകനും സർവശിക്ഷാ അഭിയാൻ അധ്യാപക പരിശീലകനുമായ പി.കെ. രാജേന്ദ്രൻ മാസ്റ്റർ ചർച്ചാ ക്ലാസ് നയിച്ചു.
കോവിഡ് കാലത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങാൻപോലും സാധിക്കാതെ മാനസികസമ്മർദം അനുഭവിക്കുന്ന കുട്ടികൾക്ക് അവരുടെ ചിന്താശേഷി വർധിപ്പിക്കുന്നതിനും ഊർജ്ജസ്വലരാക്കുന്നതിനും സ്വന്തം വീട്ടിൽതന്നെ വിദ്യാലയാന്തരീക്ഷം രൂപപ്പെടുത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുപ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥ പരിശീലകനുമായ എം.വി. ജനാർദനൻ മാസ്റ്റർ കുട്ടിപ്പാട്ടുകളും കഥകളുമായി ഒപ്പംചേർന്നു.
കേന്ദ്രകമ്മിറ്റി പ്രസിഡൻറ് സി.സി. അബൂബക്കർ ആമുഖഭാഷണം നടത്തി. കേന്ദ്രകമ്മിറ്റി അംഗങ്ങളും ഏരിയ, യൂനിറ്റ്, വനിതാവേദി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ജിതേഷ് പട്ടുവം അധ്യക്ഷത വഹിച്ചു. നിഷാദ് പാലക്കാട് സ്വാഗതവും സതീശൻ ആനക്കയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.