റിയാദ്: ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥി രാജ്യമായി ഖത്തറിനെ തെരഞ്ഞെടുത്തതായി സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിന്‍ അബ്ദുല്ല ബിന്‍ ഫര്ഹാന് അറിയിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെയാണ് പുസ്തകമേള.
വിശിഷ്ടാതിഥിയായി ഖത്തറിന്റെ പങ്കാളിത്തം ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ചരിത്രപരമായ സാഹോദര്യ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങളും അപൂര്‍വ കൈയെഴുത്ത് പ്രതികളുടെ ശേഖരവും അടങ്ങുന്ന പവലിയൻ മേള നഗരിയിൽ ഒരുങ്ങും. കുട്ടികള്‍ക്ക് പ്രത്യേക ഏരിയയുണ്ടാവും. ഇവിടെ കുട്ടികള്‍ക്ക് വേണ്ടി വിവിധ ആക്ടിവിറ്റികളും ഖത്തർ ഒരുക്കും. സാംസ്കാരിക പരിപാടികളുടെ ഭാഗമായി സെമിനാറുകള്‍, സംവാദ പരിപാടികൾ, കവിയരങ്ങുകള്‍, ഖത്തറിലെ പോപ്പുലര്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.