ദമ്മാം: ഖതീഫിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലെപ്പെട്ടന്ന് കിഴക്കൻ പ്രവിശ്യ പ ൊലീസ് മേധാവി അറിയിച്ചു. ഖതീഫിലെ അബുഹദിരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. തോക്കുകളും സ്ഫോടക വസ്തുക്കളുമായി സെക്യൂരിറ്റി ചെക്ക്പോയിൻറിനെ ലക്ഷ്യമായെത്തിയ നാലംഗ സംഘത്തെ സുരക്ഷാസേന നേരിടുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെടുകയും ബാക്കി രണ്ടുപേർ പിടിയിലാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
നാലുപേരും സുരക്ഷാവേലി ഭേദിച്ച് നാടുവിടാൻ നടത്തിയ ശ്രമം സുരക്ഷാസേന തടഞ്ഞപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നും ഒൗദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടുപേരും കഴിഞ്ഞ വർഷത്തെ ഖതീഫ് ആക്രമണത്തിലെ പ്രതികളാണ്.
നാലുപേരിൽ മൂന്നാളുകളും മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ളവരാണ്. സൗദി കിഴക്കൻ പ്രവിശ്യയെ ബഹ്റൈൻ, കുവൈത്ത് രാജ്യാതിർത്തികളുമായി ബന്ധിപ്പിക്കുന്ന പ്രദേശമാണ് അബുഹദിരിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.