മദീന: മസ്ജിദുന്നബവിക്കരികിലെ ഖുർആൻ പ്രദർശന മ്യൂസിയം കാണാൻ സന്ദർശക പ്രവാഹം. ഹജ്ജ് തീർഥാടകരും സന്ദർശകരുമടക്കം നിരവധി പേരാണ് മതകാര്യാലയം ഒരുക്കിയ മ്യൂസിയം കാണാനെത്തുന്നതെന്ന് മ്യൂസിയം മേധാവി റജാഅ് അൽജുഹ്നി പറഞ്ഞു. പത്തോളം ഭാഷകളിലുള്ള ഖുർആൻ വിവർത്തനങ്ങൾ, ഖുർആൻ സംരക്ഷിക്കുന്നതിനും അതിെൻറ പ്രചാരണത്തിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ, വളരെ കൊല്ലങ്ങൾക്ക് മുമ്പുള്ള ഖുർആൻ കൈയെഴുത്ത് പതിപ്പുകൾ, ഖുർആൻ എഴുത്ത് ഉപകരണങ്ങൾ, വിവിധ വലുപ്പത്തിലുള്ള ഖുർആനുകൾ, ഫലകങ്ങൾ, ചിത്രങ്ങൾ, ഖുർആെൻറ അവതരണ, ക്രോഡീകരണ ചരിത്രം, ഖുർആൻ പഠിക്കേണ്ടതിെൻറ പ്രാധാന്യം, പാരായണ രീതികൾ, പ്രമുഖരുടെ ഖുർആൻ പരായണം തുടങ്ങിയവ അടങ്ങിയതാണ് മദീനയിലെ ഖുർആൻ മ്യൂസിയം. വിവിധ ഹാളുകളോടു കൂടിയ മ്യൂസിയത്തിൽ സന്ദർശകർക്ക് പ്രദർശനം പരിചയപ്പെടുത്തുന്നതിന് ഷോർട്ട് ഫിലിമും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.