റിയാദ്: 28 വർഷത്തെ പ്രവാസം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി റിയാദ് വാട്ടർ ടാങ്ക് യൂനിറ്റ് നിർവാഹക സമിതി അംഗം മുഹമ്മദ്കുഞ്ഞു റഹീമിന് ന്യൂസനാഇയ്യ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.
യൂനിറ്റ് പ്രസിഡൻറ്, ജോയൻറ് സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച റഹീം കേളി രൂപവത്കരണ കാലം മുതൽ സംഘടനയിൽ അംഗമാണ്.
ന്യൂസനാഇയ്യയിൽ അലൂമിനിയം പാത്രങ്ങളുടെ നിർമാണ കമ്പനിയിലായിരുന്നു ജോലി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുപോക്കിന് നിർബന്ധിതനായ റഹീം കൊല്ലം പുനലൂർ സ്വദേശിയാണ്. പ്രസിഡൻറ് ഷമീർ കുന്നുമ്മൽ, ഏരിയ സെക്രട്ടറി ബേബി കുട്ടി, രക്ഷാധികാരി കൺവീനർ മനോഹരൻ, രക്ഷാധികാരി സമിതി അംഗം ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് ഫൈസൽ മടവൂർ ഉപഹാരം റഹീമിന് കൈമാറി. മുഹമ്മദ്കുഞ്ഞു റഹീം യാത്രയയപ്പിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.