റിയാദ്: ദിലീപ് വിഷയത്തിൽ ഇടത് സർക്കാറിന് നിക്ഷിപ്ത താൽപര്യമുണ്ടെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെങ്കിലും അന്തിമഫലം അതുപോലെയാവുമെന്ന് പറയാനാവില്ലെന്നും കെ.പി.സി.സി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ. റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒാപ്പറേഷൻ സക്സസ്, എന്നാൽ രോഗി മരിച്ചു എന്ന് ഡോക്ടർ അവസാനം പറയുന്നതുപോലൊരു അന്തിമ ഫലമാണോ നടിയെ അക്രമിച്ച കേസിനുണ്ടാവുക എന്ന ആശങ്കയില്ലാതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
143 ദിവസമെടുത്ത പൊലീസ് അന്വേഷണം കേസിനെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയും വിധമുള്ള തെളിവുകൾ ശേഖരിച്ച് തന്നെയാണ് തുടർ നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന കാര്യത്തിൽ സംശയമില്ല. അതിെൻറ അടിസ്ഥാനത്തിൽ തന്നെയാണ് അറസ്റ്റ് നടന്നിരിക്കുന്നതും. പൊലീസിൽ വിശ്വാസമുണ്ട്. അതേ വിശ്വാസം സർക്കാറിെൻറ കാര്യത്തിലില്ല. ഗൂഢാലോചനയില്ലെന്നും പൾസർ സുനിയുടെ ഭാവനയാണെന്നും ആദ്യമേ തന്നെ പറഞ്ഞുകളഞ്ഞയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന് ആലുവ പൊലീസ് ക്ലബിൽ നിന്ന് ദിലീപിനെ രക്ഷപ്പെടുത്താൻ തിരുവനന്തപുരത്ത് നിന്നെത്തിയ വിളിക്ക് പിന്നിലുള്ള ആ ആളാരാണ്? ഡി.ജി.പിയെ വിളിച്ച് അറസ്റ്റ് തടഞ്ഞത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ വിളിച്ച് അതിന് പ്രേരിപ്പിച്ചത് ആരാണ്? എല്ലാവർക്കുമറിയാം. എന്നാൽ ആരും പേര് പറയില്ല. ധാർമിക പ്രതിസന്ധിയുടെ കാലത്ത് നിഷ്‌പക്ഷതയുടെ ഉദാസീന ഭാവം പുലർത്തുന്നവർക്കുള്ളതാണ് നരകത്തിലെ തമോ ഗർത്തങ്ങളെന്ന് ഡാെൻറ പറഞ്ഞിട്ടുണ്ട്. നടി അക്രമിക്കെപ്പട്ട സംഭവത്തിലും ഇതുപോലെ ഇടത്തും വലത്തുമിരുന്ന് നിശബ്ദത പാലിച്ചവർ ഡാെൻറയുടെ വാക്കുകളെ ഒാർമിപ്പിച്ചു.
പിണറായി സർക്കാർ അന്യായം പ്രവർത്തിച്ചപ്പോൾ ടി.പി സെൻകുമാറിനെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം പിന്തുണച്ചിട്ടുണ്ട്. അത് വിഷയാധിഷ്ടത പിന്തുണയാണ്. എന്നാൽ സെൻകുമാറിെൻറ എല്ലാ വിവരക്കേടുകളെയും അംഗീകരിച്ചുകൊടുക്കാനാവില്ല. മതസ്പർധ വളർത്തുന്ന പരാമർശങ്ങളുടെ പേരിൽ കേസ് എടുത്തതിനെ അംഗീകരിക്കുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണ് സെൻകുമാറിെൻറ പ്രസ്താവന. എന്നാൽ കേസ് ശരിയായി മുന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. പൾസർ സുനിയുമായി അടുത്ത ബന്ധമുള്ള മുകേഷിനെ ചോദ്യം ചെയ്യണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ റിയാദ് ഒ.െഎ.സി.സി കണ്ണൂർ ജില്ലാകമ്മിറ്റി ഭാരവാഹികളായ അസ്ക കണ്ണൂർ, ഷാജി പാനൂർ, ഹാഷിം പാപ്പിനിശ്ശേരി, നവാസ് കണ്ണൂർ, റഫീഖ് വെളിയമ്പ്ര എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.