ജിദ്ദ: ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി ഷറഫിയ സെക്ടറിന് കീഴിൽ ‘കോലായ’ എന്ന പേരിൽ വായനദിനം ആചരിച്ചു. ‘വഴിതെറ്റുന്ന മാധ്യമ ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും സംഘടിപ്പിച്ചു. ചർച്ചയിൽ ഖലീൽ (കലാശാല സൗദി വെസ്റ്റ്), ഖാജ സഖാഫി (സോൺ കലാലയം), ഷക്കീർ പി. പടേന (സോൺ മീഡിയ), ശഹീർ, ആശിഖ് മാട്ടിൽ, ഹാഷിം തുരുവമ്പാടി, ബഷീർ സൈനി, ഇർഫാദ് വിളത്തൂർ, അർഷാദ് ചെമ്മാട്, റമീസ് എന്നിവർ വിവിധ ഭാഗങ്ങളെ കേന്ദ്രീകരിച്ച് സംസാരിച്ചു. പരിപാടിയിൽ ജസീൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.