അലക്ഷ്യമായി ബസ്​ ഒാടിച്ച ഡ്രൈവർ പിടിയിൽ

ജിദ്ദ: യാത്രക്കാരിൽ ഭീതിയുണ്ടാക്കി ബസ്​ ഒാടിച്ച ​ഡ്രൈവറെ പിടികൂടി. അപകടഭീതിയുണ്ടാക്കുന്ന വിധത്തിൽ ഇയാൾ ബസ്​ ഒാടിക്കുന്ന വീഡിയേ സാമൂഹികമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതേ ​തുടർന്ന്​ കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ​ മക്കയിൽ വെച്ചാണ്​ പാകിസ്​താൻ പൗരനായ ഡ്രൈവർ പിടിയിലായത്​. സംഭവം റിയാദിലെ ഖദിയ ചെക്ക്​ പോയിൻറിന്​ അടുത്തു വെച്ചാണെന്ന്​​ പരിശോധനയിൽ വ്യക്​തമായിരുന്നു. വിവരം പൊലീസിലെത്തിയത്​ അറിഞ്ഞ്​ ഡ്രൈവർ റിയാദിൽ നിന്ന്​ മക്കയിലേക്ക്​ രക്ഷപ്പെടുകയായിരുന്നു. മക്കയിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ്​ പിടിയിലാകുന്നത്​.​ 
റിയാദ്​, മക്ക ട്രാഫിക്ക്​ ഒാഫീസുകൾ സഹകരിച്ച്​ നടത്തിയ ശ്രമത്തിലാണ്​ ഇയാൾ കുടുങ്ങിയത്​. ഒാടിച്ചിരുന്ന ബസും​ പിടിച്ചെടുത്തിണ്ട്​. സൗദി പൗരൻ ഒാടിക്കുന്ന നിലയിലാണ്​ ബസ്​ കണ്ടെത്തിയത്​. ഡ്രൈവർക്കും ബസ്​ ഉടമക്കും എതിരെ ട്രാഫിക്​ വകുപ്പ്​ തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്​.
Tags:    
News Summary - RECKLESS DRIVING-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.