ന​വ​യു​ഗം അ​ൽ​അ​ഹ്​​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ​നി​ധി ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ്​

നോ​ർ​ക്ക, പ്ര​വാ​സി​ക്ഷേ​മ​നി​ധി ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

അ​ൽ​അ​ഹ്​​സ: ന​വ​യു​ഗം സാം​സ്​​കാ​രി​ക​വേ​ദി അ​ൽ​അ​ഹ്​​സ​യി​ലെ ശു​ഖൈ​ഖ്, സ​നാ​ഇ​യ യൂ​നി​റ്റു​ക​ളി​ൽ നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ​നി​ധി ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ന​വ​യു​ഗം ശു​ഖൈ​ഖ്, സ​നാ​ഇ​യ യൂ​നി​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി​യ ക്യാ​മ്പി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ളി​ൽ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു. ശു​ഖൈ​ഖ് യൂ​നി​റ്റി​ൽ ന​ട​ന്ന ക്യാ​മ്പി​ന് സെ​ക്ര​ട്ട​റി ബ​ക്ക​ർ, പ്ര​സി​ഡ​ൻ​റ്​ സു​ന്ദ​രേ​ശ​ൻ, ട്ര​ഷ​റ​ർ ഷി​ബു താ​ഹി​ർ, സു​രേ​ഷ് മ​ട​വൂ​ർ, ഹ​നീ​ഫ, സു​ധീ​ർ, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​വ​യു​ഗം അ​ൽ​അ​ഹ്​​സ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം പ​ങ്കെ​ടു​ത്തു. സ​നാ​ഇ​യാ യൂ​നി​റ്റി​ൽ നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ​നി​ധി ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് അ​ൽ​അ​ഹ്​​സ മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സ​ഖാ​വ് സു​ശീ​ൽ കു​മാ​റി​ന്‍റെ​യും​ സ​നാ​ഇ​യ യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി സ​ഖാ​വ് വേ​ലൂ​രാ​ജ​​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

Tags:    
News Summary - registration camp-NORCA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.