യാംബു: വ്യവസായ നഗരത്തിൽ പുരോഗമിക്കുന്ന വിവിധ പുനരധിവാസ പദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്ന് യാംബു ജുബൈൽ റോയൽ കമീഷൻ നിർദേശം നൽകി. റോയൽ കമീഷെൻറ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ചുമതലയേറ്റ ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽഖുറൈശി യാംബുവിൽ നടപ്പാക്കുന്ന പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തിയശേഷം നടത്തിയ പ്രസ്താവനയിലാണ് എത്രയും പെെട്ടന്ന് പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയത്.
ഓപറേഷൻ ആൻഡ് മെയിൻറനൻസ് ഡയറക്ടർ ജനറൽ ഹാനി ബിൻ അബ്ദുറഹ്മാൻ ഉവൈദയോടൊപ്പം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ചു. യാംബു ഇൻഡസ്ട്രിയൽ കോളജിെൻറ പുതിയ കെട്ടിടങ്ങളുടെ പുരോഗതിയും പരിശോധിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും കൂടുതൽ തൊഴിലാളികളെ ആവശ്യമെങ്കിൽ നിയമിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.