ദമ്മാം: വിശുദ്ധ ഖുര്‍ആനിലും തിരുചര്യയിലും പൂർവ സൂരികളുടെ ജീവിതചരിത്രത്തിലും ദര്‍ശിക്കാനാകുന്നത് സ്ത്രീ സംരക്ഷണത്തിെൻറ മഹിതമായ പാഠങ്ങളാണെന്ന് ദമ്മാം ഇസ്ലാമിക് കൾചറല്‍ സെൻറര്‍ മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല അല്‍മദീനി അഭിപ്രായപ്പെട്ടു.
സ്ത്രീ അവകാശ സംരക്ഷണ നിയമങ്ങള്‍ ഇസ്ലാമില്‍ അതിശക്തവും സ്ത്രീകള്‍ക്ക് അനന്തരാവകാശ സ്വത്ത്, വൈവാഹിക ജീവിതത്തില്‍ തീരുമാനം എടുക്കുന്നതിലുള്ള വ്യക്തിസ്വാതന്ത്ര്യം എന്നിവയില്‍ പ്രവാചക കാലഘട്ടത്തില്‍ അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഇസ്ലാം മുന്നോട്ടുവെക്കുന്ന അതിശക്തമായ ശിക്ഷാനടപടികള്‍ സ്ത്രീകളോടുള്ള ഇസ്ലാമിെൻറ ഗുണകാംക്ഷയാണ്. ദൈവിക വിശ്വാസത്തിലധിഷ്ഠിതമായി ഇസ്ലാം സ്ത്രീസമൂഹത്തിനു നല്കുന്ന പരിഗണന തുല്യതയില്ലാത്തതാണെന്നും സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായി സ്ത്രീശരീരത്തെ കച്ചവടവത്കരിച്ച് ഇന്ന് കാണുന്ന കപട സ്ത്രീസ്വാതന്ത്ര്യ ആശയങ്ങളെ തമസ്കരിക്കാന്‍ ഉത്തമരായ സ്ത്രീസമൂഹം തയാറാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹി സെൻററുകളുടെ 'ഇസ്ലാം ഗുണകാംക്ഷയാണ്' സംയുക്ത ത്രൈമാസ കാമ്പയിെൻറ ഭാഗമായി ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാരാന്ത്യസംഗമത്തില് 'സ്ത്രീകളോടുള്ള പെരുമാറ്റരീതികൾ' വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൗഷാദ് ഖാസിം തൊളിക്കോട് സ്വാഗതവും ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ കൈതയില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.