റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിക്കുന്ന മെഗാകപ്പ് ഫുട്ബാൾ സീസൺ ത്രീയുടെ പ്രീ ക്വാർട്ടർ മത്സരങ്ങൾ സമാപിച്ചു. ടൂർണമെന്റ് ആദ്യറൗണ്ട് പോരാട്ടത്തിന്റെ രണ്ടാം ദിനത്തിൽ അറേബ്യൻ ചാലഞ്ചേഴ്സ് എഫ്.സിയെ മൻസൂർ അറേബ്യ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ചു.
മൻസൂർ അറേബ്യയുടെ മുഹമ്മദ് റഈസ് മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. റിയൽ കേരള എഫ്.സിയും റോയൽ ബ്രദേഴ്സ് കാളികാവും മാറ്റുരച്ച രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് റിയൽ കേരള എഫ്.സി വിജയം കരസ്ഥമാക്കി.
ഷൈജാസ് (റിയൽ കേരള) കളിയിലെ കേമനായി. റോയൽ ഫോക്കസ് ലൈൻ എതിരില്ലാത്ത അര ഡസൻ ഗോളുകൾക്ക് ചാലഞ്ചേഴ്സ് എഫ്.സിയെ തകർത്തു. ഫോക്കസ് ലൈനിന്റെ നിയാസ് മാൻ ഓഫ് ദി മാച്ചായി. രണ്ട് ഗോളുകളടിച്ചു സമനിലയായ മാർക്ക് എഫ്.സിയും സനാഇയ്യ പ്രവാസി എഫ്.സിയും ടൈ ബ്രേക്കറിലും തുല്യത പാലിച്ചതിനെത്തുടർന്ന് ടോസിലൂടെ വിജയികളെ തെരഞ്ഞെടുത്തു.
ക്വാർട്ടറിലേക്കുള്ള ബർത്തും മാൻ ഓഫ് ദി മാച്ചും നുസ്റത്ത് അലി (പ്രവാസി) സ്വന്തമാക്കി. റിഫ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, ഷക്കീൽ തിരൂർക്കാട്, പ്രായോജകരായ റഹ്മാൻ മുനമ്പത്ത്, റിയാസ് (എം.കെ. ഫുഡ്സ്), അഷ്റഫ് (എ.ജി.സി), സമദ് റോയൽ, ടൂർണമെൻറ് കമ്മിറ്റിയംഗങ്ങളായ നാസർ മാവൂർ, ഇംതിയാസ് ബംഗാളത്ത്, മുഹമ്മദ് ഫൈസൽ, മുസ്തഫ കവ്വായി, ആദിൽ, ഉമർ അമാനത്ത്, ആബിദ്, ഷെഫീഖ് ഒബയാർ തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.
റീകൊ എഫ്.സിയും സോക്കർ ക്ലബ് റിയാദും കൊമ്പുകോർത്ത അഞ്ചാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് റീകൊ ക്വാർട്ടർ ഉറപ്പാക്കി. റീകോയുടെ നിസാറാണ് കളിയിലെ കേമൻ. ഒരു ഗോളിന് ഒബയാർ എഫ്.എഫ്.സി വിജയിച്ച ടൈഗർ എഫ്.സി റിയാദുമായുള്ള ഏറ്റുമുട്ടലിൽ ഒബയാറിന്റെ അനീസ് കളിയിലെ താരമായി. കേരള ഇലവനും എ.ജി.സി യുനൈറ്റഡും മാറ്റുരച്ചപ്പോൾ വിജയം (3-0) കേരള ഇലവനോടൊപ്പമായിരുന്നു.
കേരളയുടെ അഫ്സൽ മാൻ ഓഫ് ദി മാച്ചായി. ലാേൻറൺ എഫ്.സിയും റോയൽ ഫോക്കസ് ലൈൻ ബ്ലൂവും നടന്ന അവസാന മാച്ച് ഏകപക്ഷീയമായ മൂന്ന് ഗോളിന് ലാേൻറൺ സ്വന്തമാക്കി. ലാന്റേണിന്റെ ഇബ്നു കളിയിലെ മികച്ച താരമായി. പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇതോടെ പരിസമാപ്തിയായി. രണ്ടാം ഘട്ടമത്സരങ്ങൾ വെള്ളിയാഴ്ച (സെപ്റ്റംബർ 20ന്) ഇതേ സ്റ്റേഡിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.