ഭി​ന്ന ശേ​ഷി​ക്കാ​രു​ടെ പ​രി​പാ​ല​ന അ​തോ​റി​റ്റി​യു​ടെ സി.​ഇ.​ഒ ഹി​ഷാം അ​ൽ ഹൈ​ദ​രി

സൗദി: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ; നി​യ​മ ഭേ​ദ​ഗ​തി​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

അ​ൽ​ഖോ​ബാ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച നി​യ​മ​ഭേ​ദ​ഗ​തി​ക്ക് സൗ​ദി മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​ള്ള പു​തി​യ നി​യ​മം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഭി​ന്ന​ശേ​ഷി പ​രി​പാ​ല​ന അ​തോ​റി​റ്റി സി.​ഇ.​ഒ ഹി​ഷാം അ​ൽ ഹൈ​ദ​രി പ​റ​ഞ്ഞു.

വി​നോ​ദം, സം​സ്കാ​രം, കാ​യി​കം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തൊ​ഴി​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണ് പു​തി​യ നി​യ​മം. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ, നി​യ​മ-​സാ​മൂ​ഹി​ക വ​ശ​ങ്ങ​ൾ, വൈ​ക​ല്യ​ത്തി​​ന്‍റെ പേ​രി​ലു​ള്ള വി​വേ​ച​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്ക്​ സാ​മ്പ​ത്തി​ക പി​ഴ വി​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്വാ​ത​ന്ത്ര്യം, സം​യോ​ജ​നം, ശാ​ക്തീ​ക​ര​ണം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വ്യ​ക്ത​വും ശ​ക്ത​വു​മാ​യ അ​ടി​ത്ത​റ സ്ഥാ​പി​ക്കാ​നും വൈ​ക​ല്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്തി​ക​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​മം വി​വി​ധ സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ള്ള​ത്.

വി​വേ​ച​ന​മി​ല്ലാ​യ്മ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ളെ മാ​തൃ​ക​യാ​ക്കി​യു​ള്ള​താ​ണ് പു​തി​യ നി​യ​മം. കൂ​ടാ​തെ, എ​ല്ലാ സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളി​ലും വി​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​യ വ്യ​ക്തി​ക​ൾ​ക്ക് നേ​രി​ട്ട് നി​യ​മ ന​ട​പ​ടി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള അ​വ​കാ​ശം നി​യ​മം ന​ൽ​കു​ന്നു. വി​ഭി​ന്ന​ശേ​ഷി​യു​ള്ള വ്യ​ക്തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​റ്റു സ​ഹ​ജീ​വ​ന​ക്കാ​രെ ബോ​ധ​വ​ത്​​ക​രി​ക്കേ​ണ്ട​തി​​ന്‍റെ​യും സു​ഗ​മ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​​ന്‍റെ​യും ആ​വ​ശ്യ​ക​ത​യും നി​യ​മം ഊ​ന്നി​പ്പ​റ​യു​ന്നു.

ഭ​ര​ണ​പ​ര​മാ​യ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി സ്വ​ന്തം കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ വി​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം നി​യ​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യ​ക്തി​ക​ളു​മാ​യി ഫ​ല​പ്ര​ദ​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് വാ​ക്കാ​ലു​ള്ള​തോ രേ​ഖാ​മൂ​ല​മോ ആ​യ ആ​ശ​യ​വി​നി​മ​യം, ആം​ഗ്യ ഭാ​ഷ അ​ല്ലെ​ങ്കി​ൽ മ​റ്റ​ു ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യും അ​നി​വാ​ര്യ​മാ​ണെ​ന്ന് നി​യ​മ​ത്തി​ൽ എ​ടു​ത്തു​പ​റ​യു​ന്നു.

Tags:    
News Summary - Rights of disabled persons-Cabinet approval for legal tender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.