റിയാദ്: റിയാദ് കലാഭവന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചു നടക്കാനിരിക്കുന്ന പുതിയ നാടകമായ 'മനുഷ്യ ഭൂപട'ത്തിന്റെ തിരി തെളിയിക്കൽ കർമം ബത്തയിലെ ലുഹാ മാർട്ട് ഓഡിറ്റോറിയത്തിൽ നടന്നു. ചെയർമാൻ ഷാരോൺ ഷരീഫ് അധ്യക്ഷത വഹിച്ചു. ജോയിൻ സെക്രട്ടറി ഫഹദ് നീലാഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം, വിജയൻ നെയ്യാറ്റിൻകര, ട്രഷർ കൃഷ്ണ കുമാർ, ജിനി സേതു എന്നിവർ ചേർന്ന് ദീപം തെളിച്ചു. സഹ സംവിധായകൻ ഷാരോൺ ഷെരീഫിന്റെ നേതൃത്വത്തിൽ നാടകത്തിന്റെ പരിശീലനം ആരംഭിച്ചു. പ്രോഗ്രാം കോർഡിനേറ്റർ നാസർ വണ്ടൂർ, ആർട്സ് കൺവീനർ അഷറഫ് വാഴക്കാട്, മീഡിയ കൺവീനർ സജീർ ചിതറ, സ്പോർട്സ് കൺവീനർ ഷാജഹാൻ കാഞ്ഞിരപ്പള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രജീഷ്, മുഹമ്മദ് നിസാമുദ്ദീൻ, അസിസ്, ഷിബു ജോർജ്, സേതു കുഴികാട്ടിൽ, സലിം തലനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി അലക്സ് കൊട്ടാരക്കര, വൈസ് ചെയർമാൻ നാസർ ലെയ്സ്, നജീബ്, ഉണ്ണി കൊല്ലം എന്നിവർ നാട്ടിൽ നിന്ന് ആശംസകൾ നേർന്നു. സുധീർ പാലക്കാട്, അക്ഷയ്, മുഹമ്മദ് സിയാദ്, നബീൽ മുഹമ്മദ്, നിഷ ആൻഡ് ഫാമിലി, സുജിത്, മഹേഷ് ജയ്, നെൽസൺ എന്നിവർ പങ്കെടുത്തു ആശംസകൾ അറിയിച്ചു. ട്രഷറർ കൃഷ്ണകുമാർ നന്ദി പറഞ്ഞു. നാടകത്തിൽ അഭിനയിക്കാൻ താല്പര്യമുള്ളവർ +966 531579498, +966 562400062 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.