റിയാദ്​ ഇന്ത്യൻ മീഡിയ ഫോറം സംവാദം നാളെ

റിയാദ്: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിക്കുന്ന സംവാദം വെളളിയാഴ്​ച വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.

‘ഇന്ത്യ@78’ എന്ന പ്രമേയത്തില്‍ നടക്കുന്ന സംവാദത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഭരണഘടനയും സമകാലിക ഇന്ത്യയും, നിറംമാറുന്ന വിദ്യാഭ്യാസ നയം, പൗരത്വ വിവേചനം, സമ്പദ്ഘടനയും ദാരിദ്ര്യവും, തൊഴിലില്ലായ്മയും കുടിയേറ്റവും, രോഗാതുരമോ ഇന്ത്യന്‍ ആരോഗ്യമേഖല, കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും, ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവും, ഇന്ത്യയുടെ സുരക്ഷയും സ്ഥിരതയും തുടങ്ങി സ്വതന്ത്ര ഇന്ത്യയുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ചര്‍ച്ച ചെയ്യും.

കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂര്‍, കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാര്‍ വളവില്‍, ഡോ. എസ്​. അബ്​ദുല്‍ അസീസ്, എം. സാലി ആലുവ (ന്യൂ ഏജ്), അഡ്വ. എൽ.കെ. അജിത് (ഒ.ഐ.സി.സി), ജയന്‍ കൊടുങ്ങല്ലൂര്‍ (റിംഫ്), സലിം പളളിയില്‍, സുധീര്‍ കുമ്മിള്‍ (നവോദയ), ബാരിഷ് ചെമ്പകശേരി (ജനറൽ സെക്രട്ടറി, പ്രവാസി), മുഹമ്മദ് ഇല്യാസ് പാണ്ടിക്കാട് (ആവാസ്), ഷിബു ഉസ്മാന്‍ (റിംഫ്) സംവാദത്തിൽ എന്നിവര്‍ പങ്കെടുക്കും.

വിഷയം അവതരിപ്പിക്കുന്നവരോട് സംവദിക്കാന്‍ ചോദ്യോത്തര സെഷന്‍ ഉണ്ടാകുമെന്നും റിംഫ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.