സൗദിയിൽ 15,948 പള്ളികളിലും 3,939 ഇൗദ്​ ഗാഹുകളിലും ഇൗദ്​ നമസ്​കാരം

റിയാദ്​: ഇൗദ്​ നമസ്​കാരത്തിനായി സൗദിയിലെ വിവിധ പ്രദേശങ്ങളിൽ പള്ളികളിലെയും ഇൗദുഗാഹുകളിലെയും തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇൗദ്​ നമസ്​കാരത്തിനായി വിവിധ പ്രദേശങ്ങളിൽ 15,948 പള്ളികളും 3,939 ഇൗദ്​ ഗാഹുകളും മതകാര്യ വകുപ്പ്​ ഒരുക്കിയിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണി, പ്രവർത്തനം, വൃത്തിയാക്കൽ, സുരക്ഷാ സംവിധാനം എന്നിവ ഉൾപ്പെടെ എല്ലാം പൂർത്തിയാക്കി​.

ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന്​ 15 മിനിറ്റിന്​ ശേഷമായിരിക്കും ഈദ് നമസ്‌കാരം. 6,000ലധികം നിരീക്ഷകരെ പള്ളികളും ഈദ് ഗാഹുകളും നിരീക്ഷിക്കാൻ നിയോഗിച്ചിട്ടുണ്ട്. നൽകുന്ന സേവനങ്ങളിൽ എന്തെങ്കിലും അശ്രദ്ധയോ അലംഭാവമോ ശ്രദ്ധയിൽപ്പെട്ടാൽ 1933 എന്ന ഗുണഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടാൻ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. പുണ്യങ്ങൾ നിറച്ചുകൊണ്ടും കുടുംബ ബന്ധങ്ങൾ ഉൗട്ടിഉറപ്പിച്ചും ഈദ് ദിനങ്ങൾ പ്രയോജനപ്പെടുത്താനും പെരുന്നാൾ പ്രാർഥനകൾ നടത്താനും മന്ത്രാലയം അഭ്യർഥിച്ചു.

സൗദിയിലെ വിവിധയിടങ്ങളിലെ ഈദ്​ നമസ്കാര സമയം

മക്ക - 6.31

മദീന - 6.31

റിയാദ് - 6.03

ജിദ്ദ - 6.33

ബുറൈദ - 6.13

ദമ്മാം - 5.48

അബ്ഹ - 6.21

തബൂക്ക് - 6.42

ഹായിൽ - 6.23

അറാർ - 6.22

ജിസാൻ - 6.23

നജ്റാൻ - 6.15

സകാക്ക - 6.27

Tags:    
News Summary - Eid prayers in 15,948 mosques and 3,939 Eid gahs in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.