റിയാദ്: പത്ത് ദിവസം നീണ്ടു നിൽക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഉജ്ജ്വല തുടക്കം. സൗദി തലസ്ഥാന നഗരത്തിലെ എയർപ്പോർട്ട് റോഡിന് സമീപമുള്ള റിയാദ് ഫ്രൻറ് എക്സിബിഷൻ കേന്ദ്രത്തിലൊരുക്കിയ പുസ്തകമേള വ്യാഴാഴ്ച രാത്രി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അദ്ദേഹം പുസ്തകത്തിൽ ഒപ്പ് രേഖപ്പെടുത്തി നടത്തിയ ഒൗദ്യോഗിക ഉദ്ഘാടനത്തിനു ശേഷം മന്ത്രി മേളയിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു.
ഇൗ വർഷത്തെ അതിഥി രാജ്യമായ ഇറാഖിലെ സാംസ്കാരിക മന്ത്രി ഡോ. ഹസൻ നാസിം, സൗദിയിലെ ഇറാഖ് അംബാസഡർ ഡോ. അബ്ദുൽസത്താർ ഹാദി എന്നിവർക്ക് പുറമെ അമീർ തുർക്കി അൽഫൈസൽ, അമീറും കവിയുമായ അബ്ദുറഹ്മാൻ ബിൻ മുസാഇദ് ബിൻ അബ്ദുൽ അസീസ്, പൊതുവിനോദ അതോറിറ്റി ഡയറക്ട് ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ, കിങ് അബ്ദുൽ അസീസ് റിസേർച്ച് ആൻഡ് ആർകൈവ്സ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഇൻചാർജ് ഡോ. ഫഹദ് സമാരി, ഇൗജിപ്ത് സാംസ്കാരിക മന്ത്രി ഇൗനാസ് അബ്ദു ദാഇം, സാഹിത്യ - പ്രസിദ്ധീകരണ - വിവർത്തന അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അലവാൻ, അംബാസഡർമാർ, മന്ത്രിമാർ, രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
സൗദി ചരിത്രത്തിൽ ഏറ്റവും വലിയ പുസ്തകമേളയായി കണക്കാക്കപ്പെടുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത്തവണ 30 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസിദ്ധീകരണാലയങ്ങളാണ് പെങ്കടുക്കുന്നത്. കേരളത്തിൽ നിന്നുള്ള ഡി.സി ബുക്സും മേളയിലുണ്ട്. ഒക്ടോബർ ഒന്ന് മുതൽ 10 വരെയുള്ള ദിവസങ്ങളിലായി വിവിധ സാംസ്കാരിക പരിപാടികളും ശിൽപശാലകളും അരങ്ങേറും.
നാല്, അഞ്ച് തീയതികളിലായി 12 സെഷനുകളിൽ നടക്കുന്ന പ്രസാധക സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള 42 പ്രഭാഷകർ പെങ്കടുക്കും. അമീർ തുർക്കി അൽഫൈസൽ, ജോർഡൻ ബെൽഫോർട്ട്, ക്രിസ് ഗാർഡർ തുടങ്ങിയ പ്രമുഖകരായ ചിന്തകരും രചയിതാക്കളും പെങ്കടുക്കുന്നവരിലുൾപ്പെടും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ സന്ദർശകരെ പ്രവേശിപ്പിക്കും. ആരോഗ്യസുരക്ഷ നടപടികളുടെ ഭാഗമായി മേളയിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗജന്യ ടിക്കറ്റ് ലഭിക്കാൻ https://tickets.riyadhbookfair.org.sa എന്ന ലിങ്കിൽ പ്രവേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.