ജിദ്ദ: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ വിവിധ വിഭാഗങ്ങളിൽ മികവ് പുലർത്തുന്നവക്ക് അവാർഡുകൾ ഏർപ്പെടുത്തി. മേളയിൽ പങ്കെടുക്കുന്ന പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്ക് സാഹിത്യ-പ്രസിദ്ധീകരണ-മൊഴിമാറ്റ അതോറിറ്റിയാണ് അവാർഡുകൾ നൽകുന്നത്.
അതിനുള്ള നടപടികൾ ആരംഭിച്ചു. ആറ് വിഭാഗങ്ങളിലായി മൂന്നു ലക്ഷം റിയാൽ അവാർഡായി നൽകും. എക്സലൻസ്, കുട്ടികളുടെ പ്രസിദ്ധീകരണം, വിവർത്തനം, ഡിജിറ്റൽ പ്രസിദ്ധീകരണം, സൗദി പുസ്തകങ്ങൾ, റീഡേഴ്സ് ചോയ്സ് എന്നിങ്ങനെയാണ് ആറ് വിഭാഗങ്ങൾ. ശനിയാഴ്ച മേളയുടെ സമാപന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കുകയും പുരസ്കാരം സമ്മാനിക്കുകയും ചെയ്യും. പുസ്തകമേള മൊബൈൽ ആപ്ലിക്കേഷൻ വഴി വോട്ടിങ്ങിലൂടെയാണ് റീഡേഴ്‌സ് ചോയ്‌സ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
മേഖലയിലെ പുസ്തകമേളകളുടെ ഭൂപടത്തിലെ ഒരു നാഴികക്കല്ലായി പ്രദർശനത്തെ മാറ്റാനും എല്ലാ പ്രസാധക സ്ഥാപനങ്ങളുടെയും ലക്ഷ്യസ്ഥാനമാക്കി ഈ മേളയും മാറ്റാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.